BEYOND THE GATEWAY

മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ പഞ്ചരത്ന കീർത്തനാലാപനം

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന നവരാത്രി നൃത്ത-സംഗീതോത്സവത്തിൻ്റെ ഭാഗമായി ഇന്ന് പഞ്ചരത്ന കീർത്തനാലാപനം നടന്നു. 

രമേശൻ വി പുന്നയൂർക്കുളം, ജഗദീശൻ കെ വി പയ്യന്നൂർ, അയ്മനം ജയചന്ദ്രൻ, ശാകംഭരി കേശവൻ കോട്ടക്കൽ, വാണി എം കേശവൻ കോട്ടക്കൽ, ലേഖ കൃഷ്ണകുമാർ ഗുരുവായൂർ, ആര്യ വൃന്ദ തൃപ്പുണിത്തുറ, ആദിദേവ് വി പുന്നയൂർക്കുളം എന്നിവർ വായ്പ്പാട്ടിലും വയലിൻ രാധിക പരമേശ്വരൻ, മൃദംഗം വിഷ്ണു ചിന്താമണി, ഗഞ്ചിറ നന്ദകുമാർ എം.കെ. പാലക്കാട്, എന്നിവരും പങ്കെടുത്തു. നവരാത്രിയോടനുബന്ധിച്ച് നടരാജ മണ്ഡപത്തിൽ നടന്നുവന്നിരുന്ന നൃത്ത-സംഗീതോത്സവത്തിൻ്റെ സമാപനം കുറിച്ചു കൊണ്ടാണ് പഞ്ചരത്ന കീർത്തനാലാപനം നടന്നത്. പഞ്ചരത്ന കീർക്കാനാലാപനത്തിനു മുൻപായി ഗുരുവായൂർ മുരളിയും സംഘവും അവതരിപ്പിച്ച നാദസ്വര കച്ചേരിയും അരങ്ങേറി. 

മഹാനവമി ദിവസമായ ശനിയാഴ്ച ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വേദസാര ലളിതാ സഹസ്രനാമ ലക്ഷാർച്ചനയും, വൈകീട്ട് 6.30 മുതൽ ഗുരുവായൂർ ജിഷ്ണു   വെങ്കിടേശൻ്റെ സംഗീത കച്ചേരിയും ഉണ്ടായിരുന്നു. 

ദശമി ദിവസമായ ഞായറാഴ്ച രാവിലെ നവരാത്രി മണ്ഡപത്തിലെ പ്രത്യേക പൂജകൾക്ക് ശേഷം ക്ഷേത്രം മേൽശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരി, കെ ടി നാരായണൻ നമ്പൂതിരി എന്നിവർ കുട്ടികളെ എഴുത്തിനിരുത്തുന്നതാണ്. വൈകീട്ട് കലാമണ്ഡലം ചിനോഷ് ബാലനും സംഘവും അവതരിപ്പിക്കുന്ന സുഭദ്രാഹരണം കഥകളിയോടെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് സമാപനമാവും.

➤ ALSO READ

ശക്തമായ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...