BEYOND THE GATEWAY

വിജയദശമി നാളിൽ ഗുരുവായൂരിൽ ജനനി സ്വരലയ നൃത്ത വിദ്യാലയം ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ഗ്ളോബൽ എൻ എസ് എസിൻ്റെ നേതൃത്ത്വത്തിൽ ഗുരുവായൂരിൽ ആരംഭിച്ച ജനനി സ്വരലയ നൃത്ത വിദ്യാലയത്തിൻ്റെ ഉദ്ഘാടനം രാജരാജേശ്വരി കലാക്ഷേത്രം പ്രിൻസിപ്പാൾ കലാമണ്ഡലം രമാദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു.

ജി എൻ എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഐ പി രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത നർത്തകിയും രസ ഡയറക്ടറുമായ കലാക്ഷേത്ര ക്രിസ്മത്, പ്രശസ്ത തിരുവാതിര അദ്ധ്യാപിക പ്രഭിത ജയദാസ് തുടങ്ങിയവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു.

പാരമ്പര്യ കേരളീയ കലകളായ പരമ്പരാഗത തിരുവാതിരക്കളിയും, മോഹിനിയാട്ടവും തനതായ ശൈലിയിൽ പഠിപ്പിക്കുന്നതിനുള്ള ക്ലാസ്സുകൾ ജനനി സ്വരലയ നൃത്തവിദ്യാലത്തിൽ ഉടനെ ആരംഭിക്കുന്നതാണ്. ചടങ്ങിൽ ജി എൻ എസ് എസ് ഭാരവാഹികളായ കെ മോഹന കൃഷ്ണൻ, കെ ടി ശിവരാമൻ നായർ, ശ്രീകുമാർ പി നായർ, രാധ ശിവരാമൻ, സരസ്വതി വിജയൻ, ശ്രീധരൻ മാമ്പുഴ എന്നിവർ പ്രസംഗിച്ചു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...