BEYOND THE GATEWAY

ശബരിമല സ്പോട്ട് ബുക്കിങ് സെന്റർ ഗുരുവായൂരിൽ ആരംഭിക്കണം; തിരുവെങ്കിടം നായർ സമാജം

ഗുരുവായൂർ: ശബരിമല തീർത്ഥാടനവുമായി വെർച്ച്വൽ ക്യൂ സംവിധാനത്തിലൂടെ സന്നിധാന ദർശന പ്രവേശനമെന്നതിനൊടൊപ്പം നിലവിലുണ്ടായിരുന്ന സ്പോട്ട്ബുക്കിങ് കൂടി അനുവദിയ്ക്കണമെന്ന് തിരുവെങ്കിടം നായർ സമാജം പൊതുയോഗം ആവശ്യപ്പെട്ടു. 

ഇക്കാര്യങ്ങളെ അധികാരികളെ അറിയിയ്ക്കുവാൻഅപേക്ഷകൾ അയ്ക്കു വാനുംയോഗം തീരുമാനിച്ചു. കാൽനടയിലൂടെ ദർശനത്തിന് ഏത്തുന്നവർ ഉൾപ്പടെയുള്ള സാധാരണകാരായ ലക്ഷണക്കിന് തീർത്ഥാടകരെ ബാധിയ്ക്കുന്ന, മണ്ഡല – മകര വിളക്കിന് മാത്രമായി എത്തപ്പെടുന്നവരെയും കാര്യമായി ബുദ്ധിമുട്ടിയ്ക്കുന്ന സാഹചര്യത്തിൽ സ്പോട്ട് ബുക്കിങ് സൗകര്യം പുന:സ്ഥാപിയ്ക്കണമെന്നും ശബരിമല തീർത്ഥാടന കാലത്ത് ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അതേ തീർത്ഥാടകർ എത്തുന്ന ഗുരുവായൂരിൽ സ്പോട്ട്ബുക്കിങ് സെന്റർ ഗുരുവായൂർ ദേവസ്വവുമായി ചേർന്ന് ആരംഭിയ്ക്കണമെന്നും യോഗംആവശ്യപ്പെട്ടു. 

സമാജം പ്രസിഡണ്ട് ബാലൻ വാറണാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം തിരുവെങ്കിടാചലപതി ക്ഷേത്ര സമിതി സെക്രട്ടറിയും, സമാജം സെകട്ടറിയും കൂടിയായ പ്രഭാകരൻ മണ്ണൂർ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ആലക്കൽ പ്രമേയാവതരണം നിർവഹിച്ചു. എ സുകുമാരൻ നായർ, രാജഗോപാൽ കാക്കശ്ശേരി, എം രാജേഷ്നമ്പ്യാർ, അർച്ചനാ രമേശ്, പി മുരളീധര കൈമൾ , കുമാരി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...