ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ 10 ദിവസമായി നടന്നുവന്നിരുന്ന നവരാത്രി മഹോത്സവത്തിന് സമാപനം കുറിച്ചു. വിജയദശമി ദ വെസമായ ഞായറാഴ്ച കാലത്ത് ക്ഷേത്രം മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി സരസ്വതി മണ്ഡപത്തിലെ പൂജകൾ നടത്തി. തുടർന്ന് മേൽശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരി, കെ ടി നാരായണൻ നമ്പൂതിരി എന്നിവർ ചേർന്ന് 300ൽ പരം കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു.
പുസ്തക പൂജക്കായി വ്യാഴാഴ്ച 700ൽ പരം ഭക്തജനങ്ങൾ പുസ്തകങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു. വൈകിട്ട് കലാമണ്ഡലം ചിനോഷ് ബാലനും സംഘവും അവതരിപ്പിച്ച സുഭദ്രാഹരണം കഥകളിയോടെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് തിരശീല വീണു. ചടങ്ങുകൾക്ക് ട്രസ്റ്റി ബോർഡ് ചെയർമാൻ ജി കെ പ്രകാശൻ, ഭരണസമിതി അംഗം കെ കെ ഗോവിന്ദ് ദാസ്, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഷാജി എൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.