ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ വിദ്യാരംഭത്തോടനുബന്ധിച്ച് വിജയദശമി ദിനത്തിൽ നാൽപ്പതോളം കുരുന്നുകൾ ജ്ഞാനത്തിന്റെയും, പ്രകാശത്തിന്റെയും വിജയപഥത്തിലേക്ക്പിച്ച വെക്കാനൊരുങ്ങി നാവിൽ അറിവിന്റെ ആദ്യാക്ഷരവുമായി വിദ്യാരംഭത്തിന് തുടക്കം കുറിച്ചു..
ക്ഷേത്ര ഭഗവതി ശ്രീകോവിലിന് വടക്ക് മാറി സരസ്വതി മണിമണ്ഡപത്തിൽ ക്ഷേത്രം മേൽശാന്തി കണ്ടകത്ത് ഭാസ്കരൻ തിരുമേനി കുരുന്നുകൾക്ക് അക്ഷരഗാഥപകർന്ന് കാർമ്മികത്വം നൽകി. കൃഷ്ണകുമാർ തിരുമേനി, ശിവകരൻ തിരുമേനി എന്നിവർ സഹസഹായികളായി. സരസ്വതി കോവിലിൽ പൂജക്ക് വെച്ച പുസ്തകങ്ങളും,ഗ്രന്ഥങ്ങളും , കലോപകരണങ്ങളും , തൊഴിലുപകരണങ്ങളും അനുഷ്ടാന അനുബന്ധ അടച്ച് പൂജകൾ കോട്ടപ്പടി സന്തോഷ് മാരാരുടെയും സംഘത്തിന്റെയും വാദ്യ ശ്രേണിയുടെ അകമ്പടിയോടെ പൂർത്തികരിച്ച് സപ്താഹ മണ്ഡപത്തിൽ എത്തിച്ച് ഭക്തർക്ക് തിരിച്ച് നൽകി. പൂജിച്ചപേനകളും, അക്ഷരമാല കാർഡുകളും കൂടെ നൽകി. സരസ്വതി വന്ദനം, കേളി, നാഗസ്വരം, തായമ്പക, നിറമാല, ചുറ്റുവിളക്ക് എന്നിവയുമുണ്ടായി. സംഗീത മണ്ഡപത്തിൽ തുടർച്ചയായി സംഗീതാർച്ചനയും നടന്നു. ചുററമ്പലത്തിൽപ്രത്യേകം ഭഗവതിയ്ക്ക് മുന്നിൽ മണൽ വിരിച്ച് തയ്യാറാക്കി ഒരുക്കിയ ഇടത്തിൽ വന്നെത്തിയവർ ഹരിശ്രീയിൽ തുടങ്ങി എഴുതി തീർത്ത് പ്രാർത്ഥന നടത്തുകയും ചെയ്തു.പൂജിച്ച സാരസ്വത മന്ത്രനെയ്യ്, പ്രസാദ വിതരണം എന്നിവയുണ്ടായിരുന്നു.
ക്ഷേത്രം ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, സേതു തിരുവെങ്കിടം.ബാലൻ വാറണാട്ട്, വിനോദ് കുമാർ അകമ്പടി , ശിവൻ കണിച്ചാടത്ത്, ഹരി കൂടത്തിങ്കൽ, എ അനന്തകൃഷ്ണൻ. എ വിജയകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.