BEYOND THE GATEWAY

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ കുടിശ്ശിക 22 ശതമാനം എത്രയും വേഗം വിതരണം ചെയ്യുക , പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങൾ യോഗം പാസാക്കി. സർവീസ് പെൻഷൻകാരുടെ അവകാശങ്ങൾ നിരന്തരമായി നിഷേധിക്കുന്ന സർക്കാരിൻ്റെ നടപടിയിൽ യോഗം ശക്തമായ പ്രതിഷേധ രേഖപ്പെടുത്തി.

സംസ്ഥാന കേന്ദ്ര കമ്മിറ്റി അംഗം എം.എഫ് ജോയ് മുഖ്യ പ്രഭാഷണം നടത്തി പ്രസിഡൻറ് കുര്യാക്കോസ് വി.വി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ് ഒ.കെ. ആർ.മണികണ്ഠൻ, മുനിസിപ്പൽ കൗൺസിലർ കെ.പി.എ .റഷീദ്, സംസ്ഥാന കമ്മിറ്റി അംഗം വി.കെ ജയരാജൻ, ജില്ലാ ഭാരവാഹികളായ കെ.ഗിരീന്ദ്ര ബാബു,. പി. ഐ ലാസർ , തോംസൺ വാഴപ്പിള്ളി, വി.പി ഹരിഹരൻ, പി. മുകുന്ദൻ, കെ.പി. പോളി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ  പ്രസിഡണ്ട് : വി.വി. കുരിയാക്കോസ്, സെക്രട്ടറി : അനിൽ
ട്രഷറർ : കെ.പി.ആർ വാസന്തി

➤ ALSO READ

ഭരതാഞ്ജലി കലാക്ഷേത്രയുടെ നൃത്ത-യോഗ പഠന കളരിക്ക്  ഗുരുവായൂരിൽ തുടക്കം കുറിച്ചു

ഗുരുവായൂർ ചാമുണ്ഡേശ്വരി ചാക്കിയാർ പറമ്പിൽ കൃഷ്ണാമൃതം ഗുരുവായൂരിന്റെ ഭരതാഞ്‌ജലി കലാക്ഷേത്രയുടെ നൃത്ത-യോഗ ക്ലാസ്സ്‌ ആരംഭിച്ച നൃത്തത്തോടൊപ്പം, യോഗയും, കേരളത്തിൻ്റെ സ്വന്തം തിരുവാതിരക്കളിയും തനതായ ശൈലിയിൽ ക്ലാസ്സിൽ പരിശീലനം നൽകുന്നതാണ്. എൻ എസ് എസ്...