BEYOND THE GATEWAY

ഭരതാഞ്ജലി കലാക്ഷേത്രയുടെ നൃത്ത-യോഗ പഠന കളരിക്ക്  ഗുരുവായൂരിൽ തുടക്കം കുറിച്ചു

ഗുരുവായൂർ ചാമുണ്ഡേശ്വരി ചാക്കിയാർ പറമ്പിൽ കൃഷ്ണാമൃതം ഗുരുവായൂരിന്റെ ഭരതാഞ്‌ജലി കലാക്ഷേത്രയുടെ നൃത്ത-യോഗ ക്ലാസ്സ്‌ ആരംഭിച്ച നൃത്തത്തോടൊപ്പം, യോഗയും, കേരളത്തിൻ്റെ സ്വന്തം തിരുവാതിരക്കളിയും തനതായ ശൈലിയിൽ ക്ലാസ്സിൽ പരിശീലനം നൽകുന്നതാണ്. എൻ എസ് എസ് ചാവക്കാട് താലൂക് വനിതാ യൂണിയൻ പ്രസിഡന്റും, സാമൂഹ്യ പ്രവർത്തകയുമായ ബിന്ദു നാരായണൻ ഭദ്രദീപം തെളിയിച്ച് പഠനക്കളരി ഉത്ഘാടനം ചെയ്തു.

ചടങ്ങിൽ ഭരതാഞ്ജലി കലാക്ഷേത്ര പ്രിൻസിപ്പലും, നൃത്തദ്ധ്യാപകനുമായ സുനിൽ കെ. ഗുരുവായൂർ, ചിത്ര ആർ. നായർ, ഗീത ബാല എന്നിവർ പങ്കെടുത്തു

ക്ലാസ്സിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക :
9847266682 / 9495503467

➤ ALSO READ

ശക്തമായ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...