BEYOND THE GATEWAY

ഗുരുവായൂർ ഏകാദശി വിളക്കുകൾ നവംബർ 11 മുതൽ

ഗുരുവായൂർ  പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള ഏകാദശി വിളക്കുകൾ  നവംബർ 11 തിങ്കളാഴ്ച തുടങ്ങും. 

ഡിസംബർ 11നാണ് ഗുരുവായൂർ ഏകാദശി .  കുടുംബമായ പാലക്കാട് അലനല്ലുർ പറമ്പോട്ട് അമ്മിണി അമ്മയുടെ വകയാണ് ആദ്യ വിളക്ക്. കുടുംബങ്ങളും വ്യക്തികളും സ്ഥാപനങ്ങളും വഴിപാടായാണ് ഏകാദശി വിളക്കുകൾ നടത്തുക. രാത്രി ശീവേലിക്കു ശേഷം വിളക്കുമാടത്തിലെ ചുറ്റുവിളക്കുകൾ എല്ലാം തെളിയിച്ച്  മൂന്ന് ആനകളെ എഴുന്നള്ളിച്ച് ഇടയ്ക്ക, നാഗസ്വര അകമ്പടിയോടെ നടത്തുന്ന  ചടങ്ങാണിത്. ആഘോഷ ഭാഗമായി വിശേഷാൽ കാഴ്ചശീവേലി, എടക്ക പ്രദക്ഷിണം, മേളം, പഞ്ചവാദ്യം, തായമ്പക എന്നിവയും മേൽപുത്തൂർ ആഡിറ്റോറിയത്തിൽ കലാപരിപാടികളും ഉണ്ടാകും. ഗുരുവായൂർ ഏകാദശി ദിവസമായ ഡിസംബർ 11ന് ഗുരുവായൂർ ദേവസ്വമാണ്  ചുറ്റുവിളക്ക് നടത്തുക.

➤ ALSO READ

അഖിലേന്ത്യാ കിസാൻ സഭ തൃശ്ശൂർ ജില്ലാ സമ്മേളനം 2024 ഒക്ടോബർ 18, 19 തിയ്യതികളിൽ ഗുരുവായൂരിൽ

ഗുരുവായൂർ: അഖിലേന്ത്യാ കിസാൻ സഭയുടെ ദേശീയ സമ്മേളനം 2025 മാർച്ച് മാസത്തിൽ തമിഴ്നാട്ടിലെ നാഗപട്ടണത്തുവെച്ചും കേരള സംസ്ഥാന സമ്മേളനം 2024 ഡിസംബർ മാസത്തിൽ എറണാകുളത്തുവെച്ചും നടക്കുകയാണ്. ദേശീയ സംസ്ഥാന സമ്മേളനങ്ങളുടെ ഭാഗമായുള്ള തൃശ്ശൂർ...