BEYOND THE GATEWAY

അഖിലേന്ത്യാ കിസാൻ സഭ തൃശ്ശൂർ ജില്ലാ സമ്മേളനം 2024 ഒക്ടോബർ 18, 19 തിയ്യതികളിൽ ഗുരുവായൂരിൽ

ഗുരുവായൂർ: അഖിലേന്ത്യാ കിസാൻ സഭയുടെ ദേശീയ സമ്മേളനം 2025 മാർച്ച് മാസത്തിൽ തമിഴ്നാട്ടിലെ നാഗപട്ടണത്തുവെച്ചും കേരള സംസ്ഥാന സമ്മേളനം 2024 ഡിസംബർ മാസത്തിൽ എറണാകുളത്തുവെച്ചും നടക്കുകയാണ്. ദേശീയ സംസ്ഥാന സമ്മേളനങ്ങളുടെ ഭാഗമായുള്ള തൃശ്ശൂർ ജില്ലാ സമ്മേളനം 2024 ഒക്ടോബർ 18, 19 തിയ്യതികളിൽ ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ (അതുൽകുമാർ അജ്ഞാൻ നഗർ) വെച്ച് നടക്കുന്നു. അംഗ സംഖ്യയുടെ അടിസ്ഥാനത്തിൽ മണ്‌ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

18 ന് വൈകീട്ട് 3 മണിക്ക് ചേരുന്ന പ്രതിനിധി സമ്മേളനം കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. കിസാൻ സഭ സംസ്ഥാന സെക്രട്ടറി വി ചാമുണ്ണി, സി പി ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, മുൻ കൃഷി വകുപ്പ് മന്ത്രി വി എസ്  സുനിൽകുമാർ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ അഭിവാദ്യ പ്രസംഗം നടത്തും. സംഘാടന സമിതി കൺവീനർ അഡ്വ പി മുഹമ്മദ് ബഷീർ സ്വാഗതം പറയും.

 “കാലാവസ്ഥ വ്യതി യാനവും കേരളത്തിലെ കാർഷികമേഖലയും” എന്ന വിഷയത്തെ അടിസ്ഥാനമാക്കി വൈകീട്ട് 5ന് നഗരസഭ  ടൗൺഹാളിൽ നടക്കുന്ന സെമിനാർ കേരള റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. കിസാൻ സഭ തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് കെ കെ രാജേന്ദ്രബാബു സെമിനാറിൽ അദ്ധ്യക്ഷത വഹിക്കും. മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ വിഷയം അവതരിപ്പിക്കും. കേരള കർഷക സംഘം സംസ്ഥാന ജോയിന്റ്റ് സെക്രട്ടറി എ സി മൊയ്‌തീൻ എം എൽ എ, സി എൻ ജയദേവൻ എക്സ് എം പി, കിസാൻ സഭ സംസ്ഥാന സെക്രട്ടറി കെ എം ദിനകരൻ എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കും. കിസാൻ സഭ തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി വസന്തകുമാർ സ്വാഗതവും വനിത കർഷക സമിതി ജില്ലാ സെക്രട്ടറി ഗീതാഗോപി നന്ദിയും പറയും.

ഒക്ടോബർ 19 ന് രണ്ടാം ദിവസം രാവിലെ 9.00 മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും. 9.30ന് ജില്ലാ സെക്രട്ടറി സംഘടനാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. മണ്‌ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. ജില്ലാ സെക്രട്ടറി ചർച്ചകൾക്ക് മറുപടി പറയും. സി പി .ഐ ജില്ലാ അസി. സെക്രട്ടറി ടി ആർ രമേഷ് കുമാർ, ബി കെ എം യു ജില്ലാ സെക് ട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ വി എസ് പ്രിൻസ്, കിസാൻ സഭ സംസ്ഥാന സെക്രട്ടറിമാരായ പി.തുളസീദാസ് മേനോൻ, എം പ്രദീപൻ, കിസാൻ സഭ ദേശീയ കൗൺസിൽ മെമ്പർ എൻ.കെ.സുബ്രഹ്മണ്യൻ എന്നിവർ അഭിവാദ്യ പ്രസംഗം നടത്തും. വൈകീട്ട് 4.30 ന് പുതിയ ജില്ലാ കമ്മറ്റിയേയും ജില്ലാ ഭാരവാഹികളേയും തിരഞ്ഞെടുക്കും. 5 മണിക്ക് സമ്മേളനം സമാപിക്കും.

കെ വി വസന്തകുമാർ കിസാൻ സഭ ജില്ല സെക്രട്ടറി,  കെ കെ രാജേന്ദ്രബാബു കിസാൻ സഭ ജില്ല സെക്രട്ടറി , അഡ്വ പി മുഹമ്മദ് ബഷീർ സംഘാടക സമിതി കൺവീനർ, പി ടി പ്രവീൺ പ്രസാദ് കിസാൻ സഭ മണ്ഡലം സെക്രട്ടറി, സി വി ശ്രീനിവാസൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...