BEYOND THE GATEWAY

ഗുരുവായൂർ ഏകാദശി വിളക്കുകൾ നവംബർ 11 മുതൽ

ഗുരുവായൂർ  പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള ഏകാദശി വിളക്കുകൾ  നവംബർ 11 തിങ്കളാഴ്ച തുടങ്ങും. 

ഡിസംബർ 11നാണ് ഗുരുവായൂർ ഏകാദശി .  കുടുംബമായ പാലക്കാട് അലനല്ലുർ പറമ്പോട്ട് അമ്മിണി അമ്മയുടെ വകയാണ് ആദ്യ വിളക്ക്. കുടുംബങ്ങളും വ്യക്തികളും സ്ഥാപനങ്ങളും വഴിപാടായാണ് ഏകാദശി വിളക്കുകൾ നടത്തുക. രാത്രി ശീവേലിക്കു ശേഷം വിളക്കുമാടത്തിലെ ചുറ്റുവിളക്കുകൾ എല്ലാം തെളിയിച്ച്  മൂന്ന് ആനകളെ എഴുന്നള്ളിച്ച് ഇടയ്ക്ക, നാഗസ്വര അകമ്പടിയോടെ നടത്തുന്ന  ചടങ്ങാണിത്. ആഘോഷ ഭാഗമായി വിശേഷാൽ കാഴ്ചശീവേലി, എടക്ക പ്രദക്ഷിണം, മേളം, പഞ്ചവാദ്യം, തായമ്പക എന്നിവയും മേൽപുത്തൂർ ആഡിറ്റോറിയത്തിൽ കലാപരിപാടികളും ഉണ്ടാകും. ഗുരുവായൂർ ഏകാദശി ദിവസമായ ഡിസംബർ 11ന് ഗുരുവായൂർ ദേവസ്വമാണ്  ചുറ്റുവിളക്ക് നടത്തുക.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...