BEYOND THE GATEWAY

മൺമറഞ്ഞ ശ്രേഷ്ഠ വ്യക്തിത്വങ്ങൾക്ക് സ്മരണാജ്ഞലി

ഗുരുവായൂർ: ഗുരുവായൂരിന്റെ മുഖ്യധാരാ കർമ്മമണ്ഡലങ്ങളിലെല്ലാം നിറവ്യക്തിത്വങ്ങളായി പ്രശോഭിച്ച അതുല്യ വ്യക്തിതങ്ങളും , ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമുന്നത സാരഥികളുമായിരുന്ന ഒ.കെ.ആർ.മേനോൻ , പെരുമ്പിലാവിൽ ഗോപാലകൃഷ്ണൻ എന്നിവരുടെ ചരമ വാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരണ സമ്മേളനം നടത്തി. നേരത്തെ ഒകെആർ മേനോന്റെയും , പെരുമ്പിലാവിൽ ഗോപാലകൃഷ്ണന്റെയും അലങ്കരിച്ച കമനീയ ഛായാചിത്രങ്ങൾക്ക് മുന്നിൽ പുഷ്പ്പാജ്ഞലി അർപ്പിച്ച് പ്രാർത്ഥനയോടെ തുടക്കം കുറിച്ച അനുസ്മരണ സദസ്സ് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു.

കോൺഗ്രസ്സ്മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷനായി.നഗരസഭ പ്രതിപക്ഷനേതാവ് കെ.പി.ഉദയൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഒ.കെ.ആർ മേനോൻ സ്മാരകട്രസ്റ്റ് ചെയർമാൻ മോഹൻദാസ്ചേലനാട്ട്, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടു മാരായ ബാലൻ വാറണാട്ട് , ടി.വി.കൃഷ്ണദാസ്, റെയ്മണ്ട് ചക്രമാക്കിൽ , സെക്രട്ടറിമാരായ സ്റ്റീഫൻ ജോസ്, എം.കെ. ബാലകൃഷ്ണൻ , വി.എസ് . നവനീത് ടി.കെ. ഗോപാലകൃഷ്ണൻ , മുൻ നഗരസഭ കൗൺസിലർ സി. അനിൽകുമാർ , മൈനോർട്ടി സെൽ മണ്ഡലം ചെയർമാൻ ബഷീർ മാണിക്കത്ത് പടി, മുൻ ഐഎൻറ്റിയുസി മണ്ഡലം പ്രസിഡണ്ട് പി.എൻ പെരുമാൾ, ബൂത്ത് കോൺഗ്രസ് ഭാരവാഹി .പി. വിനയൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

➤ ALSO READ

‘മൈ ഡിയർ ഫ്രണ്ട്! അഭിനന്ദനങ്ങൾ, നമുക്കൊരുമിച്ച് പ്രവർത്തിക്കാം ‘; ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ച അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. നമ്മുടെ...