BEYOND THE GATEWAY

ഗുരുവായൂരിൽ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ്

ഗുരുവായൂർ: ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിങ് സെന്ററും ഡോക്ടർ റാണി മേനോൻ മാക്സ് വിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച്  താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വെച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

മെഡിക്കൽ ക്യാമ്പിൻ്റെ ഉൽഘാടനം ചാവക്കാട് ബാറിലെ പ്രമുഖ അഭിഭാഷകനും സാമൂഹൃ പ്രവർത്തകനുമായ സുജിത് അയിനിപ്പുള്ളി നിർവഹിച്ചു.

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാളും മാനേജിഗ് ട്രസ്റ്റിയുമായ ഫാരിദ ഹംസ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാവറട്ടി സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ പ്രതിനിധി മുഹമ്മദ്‌ ഷെഫീഖ് മരുതയൂർ മുഖ്യാതിഥി ആയിരുന്നു.  കരുണ ചെയർമാൻ കെ ബി സുരേഷ്, ട്രസ്റ്റി ബോർഡ് മെമ്പർമാരായ ഇന്ദിരാ സോമസുന്ദരൻ, ലിഷ കൃഷ്ണകുമാർ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു സംസാരിച്ചു.

ഡോ റാണിമേനോൻ മാക്സ് വിഷൻ ഹോസ്പിറ്റലിലെ ഓപ്താമോളജിസ്റ് നജ്മ കബീർ ക്യാമ്പിനെപ്പറ്റിയുള്ള വിശദീകരണം നൽകി. ഡോ റാണി വിഷൻ ഹോസ്പിറ്റൽ പി ആർ ഒ സുജിത്ത്, ഒപ്റ്റോമെട്രിസ്റ്റ് സഫ്ന, ഷിജ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

സ്റ്റാഫ് അംഗങ്ങൾ ആയ ജിൻസി, അനീഷ, നിഷിദ, വിചിത്ര, ബീന, റോസ്മിൻ തുടങ്ങി  സീനത്ത് റഷീദ്, രക്ഷിതാക്കൾ, തദ്ദേശവാസികൾ ഉൾപ്പെടെ 150 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു നേത്ര പരിശോധനകൾ നടത്തി. സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ദീപി ദേവസ്സി സ്വാഗതവും നിഷിത ഹലിം നന്ദിയും പറഞ്ഞു.

➤ ALSO READ

ശക്തമായ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...