BEYOND THE GATEWAY

പ്രഥമ സായി കൃപ കലാ പുരസ്കാരം മണലൂർ ഗോപിനാഥിന് സമർപ്പിച്ചു.

ഗുരുവായൂർ: ക്ഷേത്രകലകളുടെ പ്രചരണത്തിനും വികാസത്തിനുമായി സമഗ്രസംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങൾക്കായി സായി സഞ്ജീവനി ഏർപ്പെടുത്തിയ പ്രഥമ സായി കൃപ കലാ പുരസ്ക്കാരത്തിന് മണലൂർ ഗോപിനാഥ് (ഓട്ടൻ തുള്ളൽ) ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്  സമ്മാനിച്ചു.

പതിനൊന്നായിരത്തി ഒരു നൂറ്റി പതിനൊന്ന് രൂപയും പ്രശസ്തി പത്രവും പൊന്നാടയും ഗുരുമുദ്രയും അടങ്ങുന്നതാണ് പുരസ്കാരം. ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേജർ രവി മുഖ്യാതിഥി ആയിരുന്നു. വിശ്വകർമ്മ കുല പീഡാധീശ്വർ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി പൊന്നാട അണിയിച്ചു. ഓട്ടൻ തുള്ളലിനെ കുറിച്ച് സ്കോട്ട്ലാൻ്റ് ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിൽ പ്രബന്ധം അവതരിപ്പിച്ചതും, പകർന്നാട്ടം എന്ന പദ്ധതിയിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക്  ഈ ക്ഷേത്രകലയെ അടുത്തറിയാൻ അവസരമുണ്ടാക്കിയതും പുരസ്ക്കാര സമിതിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.

മണലൂർ ഗോപിനാഥ്, അരുൺ നമ്പ്യാർ, സബിത രഞ്ജിത്, അശ്വതി ശ്രീകുമാർ എന്നിവർ സംസാരിച്ചു.

➤ ALSO READ

ഉപതെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ

നഗരമേഖലയിൽ കൂടുതൽ വോട്ട്ബിജെപിക്ക് നഗരമേഖലയിൽ കൂടുതൽ വോട്ടുകൾ ലഭിച്ചു. അയ്യായിരത്തിനു മുകളിൽ ഭൂരിപക്ഷത്തിന് താൻ ജയിക്കുമെന്നും കൃഷ്ണകുമാർ ട്വന്റി ഫോറിനോട് പ്രതികരിച്ചിരുന്നു. സി കൃഷ്ണകുമാർ മുന്നിൽ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടുകൾ പൂർത്തിയാകുമ്പോൾ ലീഡ്...