ഗുരുവായൂർ: ഗുരുവായൂർ നഗരസഭ അമൃത് – കുടുംബശ്രീ NULM പദ്ധതികളുടെ ആഭിമുഖ്യത്തിൽ നഗരസഭയുടെ വിവിധ പാർക്കുകളിൽ അമൃത് മിത്രമാരായി ജോലി ചെയ്തുവരുന്ന അമൃത് മിത്രമാർക്കുള്ള യൂണിഫോം, ടോർച്ച്, എമർജൻസി ലാമ്പ്, മറ്റു ഉപകരണങ്ങൾ എന്നിവയുടെ വിതരണോദ്ഘാടനം ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു.
വൈസ് ചെയർപേഴ്സൺ അനീഷ്‌മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ എം ഷെഫീർ, ഷൈലജ സുധന്‍, എ എസ് മനോജ്, ബിന്ദു അജിത് കുമാർ, എ സായിനാഥന്‍ മാസ്റ്റര്‍, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ്കുമാര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ഇ ലീല, അമൃത് വിഭാഗം ഉദ്യോഗസ്ഥര്‍ കുടുംബശ്രീ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, NULM ജീവനക്കാര്‍, അമൃത് മിത്രമാർ എന്നിവർ പങ്കെടുത്തു.