BEYOND THE GATEWAY

ഗുരുവായൂർ നഗരസഭ  ഹൈടെക് ആകുന്നു. ഡിജി പ്രഖ്യാപനം ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു.

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം ഒക്ടോബർ 23 ബുധനാഴ്ച നഗരസഭ ലൈബ്രറി ഹാളിൽ വച്ച് നഗരസഭ ചെയർമാൻ ശ എം കൃഷ്ണദാസ്  ഉദ്ഘാടനം നിർവഹിച്ചു.

നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ച ചടങ്ങിന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം ഷഫീർ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് മനോജ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത്ത് കുമാർ, ക്ലീൻ സിറ്റി മാനേജർ  ലക്ഷ്മണൻ. കെ എസ്, കൗൺസിലർമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

സാക്ഷരതാ പ്രേരക്മാർ, കുടുംബശ്രീ അംഗങ്ങൾ, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽപങ്കെടുത്തു. നഗരസഭ സെക്രട്ടറി  അഭിലാഷ് കുമാർ എച്ച് നന്ദി രേഖപ്പെടുത്തി.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...