BEYOND THE GATEWAY

ചാവക്കാട് സബ്ജില്ലാ കലോൽസവം നവംബർ 18 മുതൽ 21 വരെ ഗുരുവായൂർ ശ്രീകൃഷ്ണ‌ ഹയർ സെക്കന്ററി സ്ക്കൂളിൽ

ഗുരുവായൂർ: ചാവക്കാട് ഉപജില്ല കലോത്സവത്തിന്റെ സബ് കമ്മിറ്റി യോഗം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഗുരുവായൂർ ശ്രീ കൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു.

ജനറൽ കൺവീനർ ടി എം ലത സ്വാഗതം അർപ്പിച്ച് സംസാരിച്ച യോഗത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ചുമതലകൾ ഭാരവാഹികൾ ഏറ്റെടുത്തു. തികച്ചും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്ന വിധത്തിൽ ആയിരിക്കണം കലോത്സവം നടത്തേണ്ടതെന്ന്  യോഗത്തിൽ തീരുമാനമെടുത്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ സായിനാഥൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ജൂലിയറ്റ് കെ നന്ദി പറഞ്ഞു.

ശ്രീകുമാർ കെ കെ, ഷൈജു പി എസ്, ഡിക്സൺ വി ചെറുവത്തൂർ, ഷാജി  നിഴൽ, ടി എം മുബാറക്,  സൈമൺ എം കെ, മുകേഷ് എന്നിവർ കലോത്സവത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രസ്തുത യോഗത്തിൽ ആർ ജയകുമാർ, മധു, കെ പി ഉദയൻ, ശോഭാ ഹരിനാരായണൻ, ബിന്ദു അജിത് കുമാർ എന്നീ ഗുരുവായൂർ നഗരസഭ കൗൺസിലർമാരും പങ്കെടുത്തു

➤ ALSO READ

ഉപതെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ

നഗരമേഖലയിൽ കൂടുതൽ വോട്ട്ബിജെപിക്ക് നഗരമേഖലയിൽ കൂടുതൽ വോട്ടുകൾ ലഭിച്ചു. അയ്യായിരത്തിനു മുകളിൽ ഭൂരിപക്ഷത്തിന് താൻ ജയിക്കുമെന്നും കൃഷ്ണകുമാർ ട്വന്റി ഫോറിനോട് പ്രതികരിച്ചിരുന്നു. സി കൃഷ്ണകുമാർ മുന്നിൽ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടുകൾ പൂർത്തിയാകുമ്പോൾ ലീഡ്...