തിരുവെങ്കിടാചലപതി ക്ഷേത്രത്തിലേക്ക് നാല് കാതൻ ഭീമൻ ചരക്ക് സമർപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലേക്ക് 500 ലിറ്റർ പാൽ പായസം തയ്യാറാക്കാൻ കഴിയുന്ന നാലു് കാതൻ ഭീമൻചരക്ക് ഗുരുവായൂരിലെ വ്യാപാര പ്രമുഖനും, ബ്രാമണസഭ സാരഥികളിലൊരാളുമായ ജി എസ് ഗണേഷും, ഭാര്യ വസന്ത ഗണേഷും, കുടുംബാംഗങ്ങളും ചേർന്ന് സമർപ്പിച്ചു. 

ക്ഷേത്രത്തിൽ ഭഗവതിയ്ക്ക് പൂമൂടൽ കഴിഞ്ഞ് ഭഗവാന്റെ ഉച്ചപൂജക്ക് മുൻമ്പായി എത്തിച്ച ചരക്ക് ക്ഷേത്രം വെങ്കിടേശ്വര പൂജാരി കൃഷ്ണകുമാർ തിരുമേനി തീർത്ഥജലം തെളിച്ച് പുഷ്പാരതി ഉഴിഞ്ഞ് ശുദ്ധി വരുത്തിയ ശേഷം ക്ഷേത്ര സമിതി ഭാരവാഹികളും, മാനേജരും ചേർന്ന്  ഭക്തിപുരസ്സരം ഏറ്റ് വാങ്ങി.

➤ ALSO READ

ചിന്മയമിഷൻ ഗുരുവായൂരിൽ ഏകദിന രാധാമാധവം ബാലവിഹാർ ക്യാമ്പ് നടത്തി

ഗുരുവായൂർ: ചിന്മയമിഷൻ ബാല വിഹാറിന്റെ നേതൃത്വത്തിൽ കുട്ടികളിൽ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനത്തിനായും അതു വഴി ഭാവിയിൽ മദ്യ മയക്ക്മരുന്നുകളുടെ പിടിയിൽ പെടാതെ സമൂഹത്തിന് ഉപകാരപ്പെടുന്ന ജീവിത രീതിയിലേക്ക് കുട്ടികളെ നയിക്കുവാൻ 40 ൽ...