BEYOND THE GATEWAY

ആശ്ലേഷിന്റെ പ്രഥമ വാർഷികവും ഭവന സമർപ്പണവും 31ന്

ഗുരുവായൂർ: ആര്യഭട്ട കോളജ് പൂർവ്വവിദ്യാർത്ഥി അധ്യാപക കൂട്ടായ്മ‌യായ ‘ആശ്ലേഷി’ന്റെ പ്രഥമ വാർഷികം 31 ന് രാവിലെ 10 മണിയ്ക്ക് ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ നടക്കും. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ആശ്ലേഷ് പ്രസിഡന്റ് സമീറ അലി അധ്യക്ഷത വഹിയ്ക്കും  ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്‌ണദാസ്  ‘സജനയ്ക്കൊരു ഭവനം’ പദ്ധതിയുടെ താക്കോൽ ദാനം നിർവ്വഹിക്കും. 

ഗുരുവായൂരിലെ പ്രമുഖ സംഘടനാ പ്രതിനിധികളും പൗരമുഖ്യരും ചടങ്ങിൽ പങ്കെടുക്കും. ദീപാവലി ദിനത്തിൽ അരങ്ങേറുന്ന വാർഷികാഘോഷത്തിൽ പൂർവ്വ വിദ്യാർത്ഥിനികൾ അവതരിപ്പിയ്ക്കുന്ന വിവിധ കലാരൂപങ്ങൾക്ക് പുറമെ, ഉച്ചതിരിഞ്ഞ് തൃശൂർ സെമിടോണിൻ്റെ ഗാനമേളയും ഉണ്ടാകും.

പാഠ്യ മികവിനോടൊപ്പം കലാ സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും തുല്യപ്രാധാന്യം നൽകി, ജനാധിപത്യത്തിൻ്റെയും മത നിരപേക്ഷതയുടേയും മൂല്യങ്ങൾ കൗമാര മനസ്സിൽ ആലേഖനം ചെയ്‌ത്, ഉത്തമ പൗരബോധമുള്ള യുവതലമുറയെ വാർത്തെടുക്കലാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. 2023ൽ ആശ്ലേഷ് രൂപീകരിച്ച വേളയിൽ പ്രഥമപ്രധാനമായി ഏറ്റെടുത്ത വിശുദ്ധ ദൗത്യമാണ് ‘സജനയ്ക്കൊരു ഭവനം’.

രോഗാതുരയും നിരാലംബയുമായ പൂർവ്വ വിദ്യാർത്ഥിക്ക് സുരക്ഷിതമായി തലചായ്ക്കാ രനൊരിടം നിർമ്മിച്ചു നൽകുക എന്ന സൽക്കർമ്മം ‘ആശ്ലേഷ് ” ഒരു അഭിമാന പദ്ധതിയായി ഏറ്റെടുത്തു. പതിനായിരക്കണക്കിന് വിദ്യാർത്ഥിനികളുടേയും മറ്റ് അഭ്യുദയകാംക്ഷികളുടേയും അശ്രാന്ത പരിശ്രമത്തിൻ്റെ ഫലമായാണ്. ദൗത്യം സാക്ഷാത്ക്കരിയ്ക്കാൻ സംഘടനയ്ക്ക് കഴിഞ്ഞതെന്ന്   പത്രസമ്മേളനത്തിൽ പങ്കെടുത്ത സമീറ അലി, തസ്ന‌ിം, ഷമില മുത്തലിബ്, കെ വിജയൻ എന്നിവർ പറഞ്ഞു..

➤ ALSO READ

ശക്തമായ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...