BEYOND THE GATEWAY

പോലീസ് കോമ്മെമറേഷൻ ദിനാചരണത്തിൻ്റെ ഭാഗമായി ഗുരുവായൂരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

ഗുരുവായൂർ: പോലീസ് കോമ്മെമറേഷൻ ദിനാചരണത്തിൻ്റെ ഭാഗമായി ഗുരുവായൂരിൽ ചൊവ്വാഴ്ച 29ന് രാവിലെ കൂട്ടയോട്ടം നടന്നു.

ഗുരുവായൂർ ഹെൽത്ത് കെയർ & സോഷ്യൽ വെൽഫെയർ അസോസിയേഷൻ്റെ സഹകരണത്തോടെ ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും, ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ്  & എസ് പി സി വിദ്യാർത്ഥികളും കൂട്ടയോട്ടത്തിൽ പങ്കെടുത്തു.

പോലീസ് കോമ്മെമറേഷൻ ദിന പരിപാടി 29 ന് രാവിലെ 7 മണിക്ക് ഗുരുവായൂർ മേൽപ്പാലം പരിസരത്തു വെച്ച് ആരംഭിച്ച കൂട്ടയോട്ടം തൈക്കാട്ടേക്കും തിരിച്ചു ഗുരുവായൂരിലേക്കുമായി സംഘടിപ്പിച്ചു.  4 കിലോമീറ്റർ ദൂരം പിന്നിട്ട കൂട്ടയോട്ടത്തിൽ എഴുപതോഞ്ചോളം പേർ പങ്കെടുത്തു.

ഗുരുവായൂർ നഗരസഭ വൈസ് ചെയർ പേഴ്സൺ അനീഷ്‌മ ഷനോജ് കൂട്ടയോട്ടം ഉൽഘാടനം ചെയ്തു, ഗുരുവായൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പ്രേമാനന്ദ കൃഷ്ണൻ സ്വാഗതം ആശംസിച്ചു. സബ് ഇൻസ്പെക്ടർ ശരത്ത് സോമൻ, ഗുരുവായൂർ നഗരസഭ കൗൺസിലർ സുജിത്,  ക്ലബ് പ്രസിഡന്റ് ആർ ജയകുമാർ, സെക്രട്ടറി എം എ ആസിഫ്, ട്രഷറർ മുരളീധരൻ പി, ശ്രീകൃഷ്ണ സ്കൂൾ എസ് പി സി  ഇൻസ്ട്രക്ടർ മനോജ് എന്നിവർ ആശംസകൾ അർപ്പിക്കുകയും, ഗുരുവായൂർ സബ് ഇൻസ്പെക്ടർ ഷാജു നന്ദിയും രേഖപ്പെടുത്തി.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...