BEYOND THE GATEWAY

വാഹന മോഷ്ടാവ് ഗുരുവായൂരിൽ അറസ്റ്റിൽ

ഗുരുവായൂർ: തൈക്കാട് ശ്രീകൃഷ്ണ എൻക്ലേവ് ബിൽഡിങ്ങിന്റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷണം ഉൾപ്പെടെ നിരവധി മോഷണ കേസുകളിൽ പ്രതിയായ കൊടുങ്ങല്ലൂർ കോട്ടപ്പുറം മുസിരിസ് പാർക്കിനടുത്തു താമസിക്കുന്ന സുനീർ മകൻ മാഹിൽ(22), ഇടപ്പിള്ളി വീട് എന്നയാളെ ഗുരുവായൂർ ഇൻസ്‌പെക്ടർ എസ് എച് ഒ പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ ഗുരുവായൂർ സബ് ഇൻസ്‌പെക്ടർ ശരത് സോമൻ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 25ാം തീയ്യതി ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആർത്താറ്റ്‌ സ്വദേശിയുടെ ബുള്ളറ്റ് ആണ് മോഷണം പോയത്. തുടർന്ന്  ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ തെ എം ബിജുവിന്റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയെ കൊടുങ്ങല്ലൂർ കോട്ടപുറത്തു നിന്നും കസ്റ്റഡിയിലെടുത്തു. 

പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉദയകുമാർ കെ പി, കൃഷ്ണപ്രസാദ്‌, സുമേഷ് വി പി, സിവിൽ പോലീസ് ഓഫീസർമാരായ നിഷാദ്, നോബിൾ എന്നിവരാണ് മറ്റ് അംഗങ്ങൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...