BEYOND THE GATEWAY

ഒരുമാസത്തെ ജപമാല യജ്ഞത്തിന്  പാലയൂർ തീർത്ഥ കേന്ദ്രത്തിൽ ഭക്തി നിർഭരമായ സമാപനം

ചാവക്കാട്: സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രം പലയൂരിൽ ഒരു മാസം നീണ്ടു നിന്ന ജപമാലയജ്ഞത്തിന്  സമാപനം കുറിച്ചു. സമാപനത്തിന്  ഭക്തി നിർഭരമായ ജപമാല റാലിയും, മാതാവിന്റെ വിവിധ പ്രത്യക്ഷീകരണങ്ങളുടെ ആവിഷ്കാരവും മാറ്റൊലിയേകി. 

വൈകുന്നേരം 5:30 ന്റെ ദിവ്യബലിക്ക് ശേഷം ജപമാല റാലിയും, തുടർന്ന് യൂത്ത് സി എൽ സി യുടെ നേതൃത്വത്തിൽ മാതാവിന്റെ വിവിധ പ്രത്യക്ഷീകരണങ്ങളുടെ മത്സരവും സംഘടിപ്പിച്ചു. വിശുദ്ധ ദിവ്യബലിക്ക് അസി. വികാരി ഫാ ഡെറിൻ അരിമ്പൂർ മുഖ്യ കാർമികത്വവും വചന സന്ദേശവും നൽകി. വിവിധ കുടുംബ കൂട്ടായ്മകളിൽ നിന്നായി മുപ്പതോളം മത്സരാർത്ഥികൾ പങ്കെടുത്തു. മത്സരത്തിൽ റെജി ജെയിംസ് ഒന്നാം സ്ഥാനവും, മരിയ ബാബു രണ്ടാം സ്ഥാനവും,മെറിൻ വിൻസെന്റ് മൂന്നാം സ്ഥാനവും കരസ്തമാക്കി.ജപമാല റാലിക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഫാ ഡോ ഡേവിസ് കണ്ണമ്പുഴയുടെ അഭിമുഖ്യത്തിൽ  ഇടവക ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, ഹൈസൺ പി എ, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കൺവീനർ സി ഡി ലോറൻസ്, യൂത്ത് സി എൽ സി പ്രസിഡന്റ്‌ എബിൻ സി ജോജി, പാലയൂർ  സി എൽ സി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...