ഗുരുവായൂരിലെ രണ്ടാമത്തെ ‘ചിന്മയ ബാല വിഹാർ’ നെന്മിനി സേവാ മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ചു.

ഗുരുവായൂർ: നെന്മിനി ഗ്രാമ സേവാ സമിതിയുടെ സഹകരണത്തോടെ ചിന്മയ മിഷൻ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂരിലെ രണ്ടാമത്തെ ചിന്മയ ബാല വിഹാർ’നെന്മിനി സേവാ മന്ദിരത്തിൽ ബ്രഹ്മചാരി അഖിലേഷ്‌ ചൈതന്യ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് സത്സംഗവും നടത്തി.

പ്രസ്തുത യോഗത്തിൽ ഗുരുവായൂർ ചിന്മയ മിഷൻ പ്രസിഡന്റ്‌ പ്രൊഫ എൻ വിജയൻ മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഡോ കെ ഇ ഉഷ, സജിത് കുമാർ സി, വി.സി..കുമാർ, ജയപ്രകാശ് പയ്യപ്പാട്ട്, ഗിരിജൻ ചോലയിൽ, ഉണ്ണികൃഷണൻ ഒടാട്ട്,  പ്രവീൺ എ കെ, എം അനൂപ്, രാധ വി മേനോൻ, എം ഹേമ, ടി സുമ എന്നിവർ ആശംസകൾ നേർന്നു.

കുട്ടികളുടെ മാനസിക, ശാരീരിക, ബുദ്ധി തലങ്ങളെ ഏകോപിപ്പിച്ച് ദിശാബോധവും ആത്മ വിശ്വാസവും കാര്യക്ഷമതയും തികഞ്ഞവരാക്കാൻ ആദ്ധ്യാത്മിക തലത്തെ പ്രബലമാക്കേണ്ടതുണ്ട്. അതിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുകയാണ് ചിന്മയ ബാല വിഹാർ ചെയ്യുന്നത്. എല്ലാ ഞായറാഴ്ചകളിലും പി കുഞ്ഞിശങ്കര മേനോന്റെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടക്കുന്നതാണ്.

➤ ALSO READ

മാസപ്പിറ കണ്ടു; നാളെ റമദാൻ വ്രതാരംഭം

കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. മാസപ്പിറ കണ്ടതിനാൽ ഞായറാഴ്ച റബ്ബീഉൽ അവൽ ഒന്നായിരിക്കും. പൊന്നാനിയിലും കാപ്പാടും പൂവ്വാറും വർ‌ക്കലയിലും മാസപ്പിറ കണ്ടു. നാളെ റമദാൻ ഒന്നായിരിക്കുമെന്ന പാണക്കാട് തങ്ങൾ അറിയിച്ചു. ഇത് കാരുണ്യത്തിന്റേയും...