BEYOND THE GATEWAY

ഭാഗവത സപ്താഹ ആചാര്യൻ താമരശ്ശേരി കൃഷ്ണൻ ഭട്ടതിരിപ്പാടിൻ്റെ 118-ാം ജയന്തി ആഘോഷിച്ചു

ഗുരുവായൂർ: താമരശ്ശേരി കൃഷ്ണൻ ഭട്ടതിരിയുടെ 118-ാം ജയന്തി ആഘോഷിച്ചു .   ഭക്ത കവിയും ഭാഗവത സപ്താഹ ആചാര്യനുമായിരുന്ന താമരശ്ശേരി കൃഷ്ണൻ ഭട്ടതിരിപ്പാടിൻ്റെ (മുരളി) 118-ാം ജയന്തി വിവിധ പരിപാടികളോടെ മമ്മിയൂർ സായി മന്ദിരത്തിൽ ആഘോഷിച്ചു.

അഖില ഭാരത ശ്രീ ഗുരുവായൂരപ്പ ഭക്തസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ജയന്തി ആഘോഷം ഭാഗവത ആചാര്യൻ സി പി നായർ ഉദ്ഘാടനം ചെയ്തു. മൗനിയോഗി സ്വാമി ഹരിനാരായണൻ അധ്യക്ഷനായി. ഭക്തസമിതി ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത്  ആമുഖ പ്രഭാഷണം നടത്തി.  ഭാഗവത പൗരാണിക കൊട്ടേക്കാട്ട് സതീദേവി ടീച്ചർ, മല്ലിശ്ശേരി അശോകൻ, അഡ്വ കെ ചിദംബരനാഥ് തുടങ്ങിയവർ സംസാരിച്ചു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...