ഗുരുവായൂർ: കോട്ടപ്പടി ഇടവകയിൽ ഒക്ടോബർ 1 മുതൽ ആരംഭിച്ച അഖണ്ഡ ജപമാലയുടെ സമാപനം ഞായറാഴ്ച ഉച്ചതിരിഞ്ഞ് വികാരി റവ ഫാ ഷാജി കൊച്ചു പുരയ്ക്കലിന്റെ മുഖ്യ കാർമ്മികത്തിൽ നടന്ന ദിവ്യബലിയ്ക്ക് ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദിക്ഷണം ഇടവകയിലെ 29 കുട്ടായ്മ പ്രസിഡന്റ്മാർ മാതാവിന്റെ ചിത്രങ്ങൾ വഹിച്ച് പ്രദിക്ഷണത്തിൽ അണിനിരന്നു. പ്രദിക്ഷണം ദേവാലയത്തിൽ എത്തി.
യൂത്ത് സി എൽ സിഒരുക്കിയ കുട്ടികളുടെ മാതാവിന്റെ ടേബ്ലോകളും ഉണ്ടായിരുന്നു. തുടർന്ന് ഡീക്കൻ ഷിബിൻ പനയ്ക്കൽ സന്ദേശം നൽകി. നേർച്ച പായസം വിതരണം ചെയ്യ്തു.
പ്രസ്തുത ചടങ്ങുകൾക്ക് അസി വികാരി എഡ്വിൻ ഐനിക്കൽ , ട്രസ്റ്റിമാരായ പോളി കെ. പി , ബാബു വി കെ, സെബി താണിക്കൽ, ഡേവിസ് സി കെ , കുടുംബ കൂട്ടായ്മ കൺവീനർ ബിജു മുട്ടത്ത്, പി ആർ ഒ ജോബ് സി ആഡ്രൂസ് എന്നിവർ നേതൃത്വം നൽകി.