ഗുരുവായൂർ: നെന്മിനി ഗ്രാമ സേവാ സമിതിയുടെ സഹകരണത്തോടെ ചിന്മയ മിഷൻ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂരിലെ രണ്ടാമത്തെ ചിന്മയ ബാല വിഹാർ’നെന്മിനി സേവാ മന്ദിരത്തിൽ ബ്രഹ്മചാരി അഖിലേഷ് ചൈതന്യ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് സത്സംഗവും നടത്തി.
പ്രസ്തുത യോഗത്തിൽ ഗുരുവായൂർ ചിന്മയ മിഷൻ പ്രസിഡന്റ് പ്രൊഫ എൻ വിജയൻ മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഡോ കെ ഇ ഉഷ, സജിത് കുമാർ സി, വി.സി..കുമാർ, ജയപ്രകാശ് പയ്യപ്പാട്ട്, ഗിരിജൻ ചോലയിൽ, ഉണ്ണികൃഷണൻ ഒടാട്ട്, പ്രവീൺ എ കെ, എം അനൂപ്, രാധ വി മേനോൻ, എം ഹേമ, ടി സുമ എന്നിവർ ആശംസകൾ നേർന്നു.
കുട്ടികളുടെ മാനസിക, ശാരീരിക, ബുദ്ധി തലങ്ങളെ ഏകോപിപ്പിച്ച് ദിശാബോധവും ആത്മ വിശ്വാസവും കാര്യക്ഷമതയും തികഞ്ഞവരാക്കാൻ ആദ്ധ്യാത്മിക തലത്തെ പ്രബലമാക്കേണ്ടതുണ്ട്. അതിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുകയാണ് ചിന്മയ ബാല വിഹാർ ചെയ്യുന്നത്. എല്ലാ ഞായറാഴ്ചകളിലും പി കുഞ്ഞിശങ്കര മേനോന്റെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടക്കുന്നതാണ്.