ഗുരുവായൂർ: ചിന്മയ മിഷൻ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ദീപാവലി ആഘോഷങ്ങൾ ചിന്മയ മിഷൻ ഗുരുവായൂർ പ്രസിഡന്റ് പ്രൊഫ. എൻ.വിജയൻ മേനോൻ കോട്ടപ്പടി മാടത്തിൽ തറവാട്ട് വീട്ടിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് നടന്ന മഹാലഷ്മി പൂജ എം. ഹേമ, സജിത് കുമാർ.സി, എ. മഞ്ചു തുടങ്ങിയവർ നേതൃത്വം നൽകി.

കുട്ടികൾ ദീപങ്ങൾ പ്രകാശിപ്പിക്കുകയും, മധുര വിതരണവും നടത്തി.
ദീപാവലി സംബന്ധമായ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ചടങ്ങിൽ മാസ്റ്റർ നീരവ് കൃഷണ (4 വയസ്സ്) ഭഗവത് ഗീത അഞ്ചാം അദ്ധ്യായം ചൊല്ലി. വൈഗ, ദേവീകൃഷണ എന്നിവർ നൃത്തം അവതരിപ്പിച്ചു. കുട്ടികൾ കൊണ്ടുവന്ന ഉപഹാരങ്ങൾ പരസ്പരം കൈമാറി ദീപാവലി ആശംസകൾ നേർന്നു.



