BEYOND THE GATEWAY

ചാവക്കാട് ഉപ ജില്ലാ കലോത്സവ ലോഗോ പ്രകാശനം നവം. 8ന്;  മത്സരം സൃഷ്ടികൾ സമർപ്പിക്കാനുള്ള അവസാന ദിവസം ചൊവ്വാഴ്ച

ഗുരുവായൂർ: നവംബർ 18 മുതൽ 21 വരെ ഗുരുവായൂർ ശ്രീകൃഷ്‌ണ ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം നവംബർ 8ന് ഉച്ചതിരിഞ്ഞു 3ന് ശ്രീകൃഷ്ണ ഹയർസെക്കൻ്ററി സ്കൂ‌ളിൽ നടക്കും.

ലോഗോ മത്സരത്തിൽ സൃഷ്‌ടികൾ സമർപ്പിക്കാനുള്ള അവസാന ദിവസം നവംമ്പർ 5 ആണ്.  ചാവക്കാട് ഉപജില്ലയിലെ സ്കൂ‌ൾ വിദ്യാർത്ഥികൾക്കിടയിലാണ് മത്സരം സംഘടിപ്പിക്കുന്നത്. എ ഫോർ സൈസിൽ കളറിലോ, ബ്ലാക്ക് ആൻഡ് വൈറ്റിലോ തയ്യാറാക്കുന്ന ലോഗോ 5ന് വൈകുന്നേരം 5 മണിക്കുള്ളിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കൻ്ററി സ്കൂ‌ളിൽ എത്തിക്കേണ്ടതാണെന്ന് കൺവീനർ ഷാജി നിഴൽ അറിയിച്ചു.

നവംബർ 8ന് ലോഗോ പ്രകാശനവും തുടർന്ന് മീഡിയ റൂം ഉദ്ഘാടനവും ഉണ്ടാകുമെന്ന് ശ്രീകൃഷ്ണ സ്കൂളിൽ തിങ്കളാഴ്ച നടന്ന ഉപസമിതികളുടെ യോഗത്തിൽ തീരുമാനിച്ചു. 

ശ്രീകൃഷ്ണ ഹയർസെക്കൻ്ററി സ്‌കൂൾ പ്രിൻസിപ്പൽ ടി എം ലത സ്വാഗതം ആശംസിച്ച യോഗത്തിൽ ഗുരുവായൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ സായിനാഥൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് എ ഇ ഒപി എം ജയശ്രീ, ഉപസമിതി ചെയർമാന്മാർ, കൺവീനർമാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

➤ ALSO READ

ഉപതെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ

നഗരമേഖലയിൽ കൂടുതൽ വോട്ട്ബിജെപിക്ക് നഗരമേഖലയിൽ കൂടുതൽ വോട്ടുകൾ ലഭിച്ചു. അയ്യായിരത്തിനു മുകളിൽ ഭൂരിപക്ഷത്തിന് താൻ ജയിക്കുമെന്നും കൃഷ്ണകുമാർ ട്വന്റി ഫോറിനോട് പ്രതികരിച്ചിരുന്നു. സി കൃഷ്ണകുമാർ മുന്നിൽ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടുകൾ പൂർത്തിയാകുമ്പോൾ ലീഡ്...