ഗുരുവായൂർ ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാരനായ പാലുവായ് സ്വദേശി രമേഷിനെ 2024 നവംബർ 3ന് രാത്രി 11.30 മണിയോടെ ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് സമീപം വച്ച് കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ചാപ്പറമ്പ് ബിജു കൊലപാതക കേസിലെ മുഖ്യപ്രതിയും, എസ് ഡി പി ഐ പ്രവർത്തകനുമായ ചാവക്കാട് മണത്തല സ്വദേശി പള്ളിപറമ്പിൽ വീട്ടിൽ ഗോപി മകൻ അനീഷ് (36), കൂട്ടുപ്രതിയും, ടിയാൻ്റെ ബന്ധുവും, ബിജു കൊലക്കേസ് അടക്കം നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ മണത്തല സ്വദേശി മേനോത്ത് വീട്ടിൽ വിഷ്ണു(25 ) എന്നയാളെയും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ നേതൃത്വത്തിൽ ഗുരുവായൂർ എ സി പി കെ എം ബിജുവും, ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ജി അജയകുമാറും സംഘവും അറസ്റ്റ് ചെയ്തു.
പ്രതികൾ 2024 നവംബർ 3ാം തിയതി രാത്രിയിൽ രമേഷുമായി വാക്കുതർക്കമുണ്ടാകുകയും, ഒന്നാം പ്രതി അനീഷ് കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് രമേഷിൻ്റെ വയറ്റിൽ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേഷ് മുളങ്കുന്നത്തുകാവ് ഗവഃ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർജിക്കൽ ഐ സി യുവിലെ വെന്റിലേറ്ററിയാണ്. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം ഒന്നാം പ്രതി അനീഷ് കൃത്യത്തിനുശേഷം ഉപേക്ഷിച്ച കത്തിയും, മോട്ടോർ സൈക്കിളും അന്വേഷണ സംഘം കണ്ടെടുത്തു. ഈ കേസിലെ മറ്റുപ്രതികൾ ഒളിവിലാണെന്നും, അവർക്കായി അന്വേഷണം ഊർജിതമാക്കിയതായും ഗുരുവായൂർ ടെമ്പിൾ എസ് എച്ച് ഒ അറിയിച്ചു.
പ്രതിയെ പിടികൂടിയ സംഘത്തിൽ എ.എസ്.ഐ.മാരായ സാജൻ.കെ., രാജേഷ്, എസ്.സി.പി.ഒ. രഞ്ജിത്ത്, ഗഗേഷ്, സി പി ഒ മാരായ റമീസ്, ഷഫീക്ക് എന്നിവരുണ്ടായിരുന്നു. ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതികളെ 14 ദിവസത്തേക്ക് ചാവക്കാട് സബ് ജയിലിൽ റിമാൻഡ് ചെയ്തു. പ്രതികളെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ എടുക്കുമെന്നും ഗുരുവായൂർ ടെമ്പിൾ എസ് എച്ച് ഒ അറിയിച്ചു.