BEYOND THE GATEWAY

ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഏകാദശി ഡിസം. 11ന് ; വിളക്കാരംഭം നവം.12 ന്

ഗുരുവായൂർ: ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഏകാദശി 2024 ഡിസംബർ 12ന്. ഏകാദശി വിളക്കുകൾ 2024 നവംബർ 12 മുതൽ ആരംഭിക്കും. ക്ഷേത്ര ഊരാളന്മാരായ മല്ലിശ്ശേരി മന വകയാണ് ആദ്യ വിളക്ക്. 2024 ഡിസംബർ 11ന് ഏകാദശിയോടുകൂടി ചുറ്റുവിളക്കുകൾ അവസാനിക്കും.

 ഡിസംബർ 11 ഏകാദശി ദിവസം വൈകുന്നേരം ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു ശേഷം ഭഗവാൻ പാർത്ഥസാരഥി, അർജ്ജുന സമേതനായ് രഥ ഘോഷയാത്രയോടു കൂടി വാദ്യഘോഷ അകമ്പടിയോടെ  ഗുരുവായൂർ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളുന്നതായിരിക്കും.

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....