ഗുരുവായൂർ: ഗുരുവായൂരിലെ രാധാകൃഷ്ണ കുറീസ് ലിമിറ്റഡ് ചെയർമാൻ പി എസ് പ്രേമാനന്ദനെ ‘ചിറ്റ്മാൻ ഓഫ് ദ ഇയർ’ പുരസ്കാരം നൽകി ആദരിച്ചു.
ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ രജത ജൂബിലി സമാപന സമ്മേളനം സംസ്ഥാന ചെയർമാൻ ഡേവിഡ് കണ്ണനായ്ക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ ബേബി മൂക്കൻ അധ്യക്ഷനായി. ചിട്ടി രംഗത്ത് 75 വർഷത്തെ പ്രവർത്തനം പിന്നിടുന്ന ചിട്ടിസ്ഥാപനങ്ങളെയും ചാരിറ്റബിൾ സ്ഥാപനങ്ങളെയും ആദരിച്ചു.
ചിട്ടി നടത്തിപ്പ് സംബന്ധിച്ച് അഡ്വ. രജിത്ത് ഡേവിസ് തയ്യാറാക്കിയ കൈപ്പുസ്തകം സംസ്ഥാന ജനറൽസെക്രട്ടറി വി.ടി. ജോർജ്, പാലക്കാട് ചിട്ടി ഓഡിറ്റർ എം. ജ്യോതികുമാറി നു നൽകി പ്രകാശനം ചെയ്തു.
സിൽവർ ജൂബിലിയുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീർ പി എസ് പ്രേമാനന്ദൻ, സംസ്ഥാന സെക്രട്ടറി ബിജു വർഗീസിന് നൽകി പ്രകാശനം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ അഡ്വ രജിത്ത് ഡേവിസ് ആറ്റത്തറ, സെക്രട്ടറിമാരായ ടി വർഗീസ് ജോസ്, എം ജെ ജോജി, ട്രഷറർ സി എൽ. ഇഗ്നേഷ്യസ് തുടങ്ങിയവർ പ്രസംഗിച്ചു.