BEYOND THE GATEWAY

ശ്രീഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോ

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി  മഹീന്ദ്ര & മഹീന്ദ്ര കമ്പനിയുടെ പുതിയ ഇലക്ട്രിക് ഓട്ടോ റിക്ഷ. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് മഹീന്ദ്ര ട്രയോ പ്ലസ് ഓട്ടോയുടെ സമർപ്പണം നടന്നത്.  ക്ഷേത്രം കിഴക്കേ നടയിൽ വാഹനപൂജയ്ക്ക്, ശേഷമായിരുന്നു സമർപ്പണ ചടങ്ങ്. 

ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ മഹീന്ദ്ര & മഹീന്ദ്ര ഡപ്യൂട്ടി ജനറൽ മാനേജർ സുബോധ്, മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി നാഷണൽ ഹെഡ് ഹിമാംശു അഗർവാൾ എന്നിവരിൽ നിന്നും വാഹനത്തിൻ്റെ താക്കോൽ ഏറ്റുവാങ്ങി. താക്കോലും വാഹനരേഖകളും ദേവസ്വം ചെയർമാൻ തുടർന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയന് കൈമാറി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ പി വിശ്വനാഥൻ, വി ജി രവീന്ദ്രൻ, മഹീന്ദ്ര, സോണൽ ഹെഡ് അരുൺ ജോസഫ്, ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ, അസി മാനേജർമാരായ വി സി സുനിൽ കുമാർ, കെ ജി സുരേഷ് കുമാർ, സി എസ് ഒ മോഹൻകുമാർ, വെഹിക്കിൾ സൂപ്പർവൈസർ സതീശൻ, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ ,മഹീന്ദ്ര ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി. 

3.80 ലക്ഷം രൂപ വിലവരുന്ന മഹീന്ദ്ര ട്രയോ പ്ലസ് ഓട്ടോ ഒറ്റ തവണ പൂർണമായി ചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

➤ ALSO READ

ശക്തമായ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...