BEYOND THE GATEWAY

ഉപദേശ സമിതികൾ പുനസ്ഥാപിയ്ക്കുവാൻ ദേവസ്വം ബോർഡുകൾ നടപടികൾ സ്വീകരിയ്ക്കണം

ഗുരുവായൂർ: അനിശ്ചിതത്തിലായ കൊച്ചിൻ ദേവസ്വം ബോർഡുകളിലെ ഉൾപ്പടെ ക്ഷേത്ര ഉപദേശ സമിതികൾ എത്രയും വേഗം പുനസംഘടിപ്പിക്കുവാൻ സത്വര നടപടികൾ സ്വീകരിയ്ക്കണമെന്ന് തിരുവെങ്കിടം പാനയോഗം ആവശ്യപ്പെട്ടു. 

നിലവിൽ പല ക്ഷേത്രങ്ങളിലും ഉപദേശ സമിതികൾ കാലാവധി കഴിഞ്ഞതിനാൽ ഉത്സവ സീസൺ ആരംഭിച്ചിട്ടും സ്ഥിരമായി ആഘോക്ഷങ്ങൾ നടത്തി പോരുന്ന ക്ഷേത്രങ്ങളിൽ പോലും ഏങ്ങിനെ ഉത്സവം നടത്തുമെന്നതിൽ ആശങ്കകൾ ഉയർന്നിട്ടുണ്ട്. മിക്ക ക്ഷേത്രങ്ങളിലും ഉത്സവ നടത്തിപ്പിന് അടിമുടി തുക കണ്ടെത്തുന്നത് ഉപദേശ സമിതികളാണ്. അതിനാൽ തന്നെ പല ക്ഷേത്രങ്ങളിലും സമിതി ഇല്ലാത്തതിനാൽ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി പരിമിതിപ്പെടുത്തുവാനും നിർബന്ധിതമാക്കുകയുമാണ്. ഇത് മൂലം വാദ്യ കലാകാരന്മാർ ഉൾപ്പടെയുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടുന്ന  ഗുരുതര പ്രതിസന്ധി രൂപപ്പെടു കയുമാണ്. 

ആന നിയന്ത്രണങ്ങളും മറ്റുമായി വാദ്യങ്ങൾ ഉൾപ്പടെ ചെറുതാക്കി ആലോഷങ്ങൾ നിയന്ത്രികപ്പെടുമോ എന്ന ഭീതിയിലാണ് ഒരു വശത്ത്. കൂനിമേൽകുരു എന്ന നിലയിലാണ് ഇപ്പോൾ സമിതികൾ ഇല്ലാത്തതിന്റെ ഈ പ്രതിസന്ധിയും. ഇക്കാര്യത്തിൽ ദേവസ്വം മന്ത്രിയും, സർക്കാരും വിഷയ ഗൗരവം മനസ്സിലാക്കി ഇടപ്പെട്ട് കൊണ്ട് ദേവസ്വം ബോർഡുകളിലെ ക്ഷേത ഉപദേശ സമിതികൾ തടസ്സങ്ങൾ മാറ്റി ഇനിയും വൈകിപ്പിക്കാതെ ഉടൻ പുനസംഘടിപ്പിക്കണമെന്ന് കുന്നത്തൂർ ഭവനിൽ ചേർന്ന പാനയോഗ കൂടുംബ സംഗമ യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി ദേവസ്വം മന്ത്രിയ്ക്കും, ബോർഡ് സാരഥികൾക്കും നിവേദനം നൽക്കുവാനും യോഗം തീരുമാനിച്ചു. 

പാനാചാര്യൻ ഉണ്ണികൃഷ്ണൻ എടവനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിരുവെങ്കിടാചലപതി ക്ഷേത സമിതി പ്രസിഡണ്ട് ശശി വാറണാട്ട് ഉൽഘാടനം ചെയ്തു. കോ ഓഡിനേറ്റർ ബാലൻ വാറണാട്ട്‌ വിഷായാവതരണം നടത്തി. പാനയോഗം കലാകാരമാരായ പ്രീത എടവന, ഇ ദേവീ ദാസൻ, പ്രഭാകരൻ മൂത്തേടത്ത്, രാജു കോക്കൂർ മോഹനൻ കുന്നത്തൂർ, ഇ ഹരികൃഷ്ണൻ  വത്സല നാരായണൻ എന്നിവർ സംസാരിച്ചു.

➤ ALSO READ

ഗുരുവായൂർ മെട്രോ ലിങ്ക്സിൻ്റെ 16-ാമത് അഖില കേരള ചിത്ര രചന മത്സരം സിനിമ താരം ശിവജി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പതിനാറാമത് അഖില കേരള ചിത്രരചന മത്സരം നടത്തി 3800ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരം ഗരുവായൂർ എൽ എഫ് കോളേജിൽ വച്ചാണ് സംഘടിപ്പിച്ചത്. ക്ലബ്ബ് പ്രസിഡൻറ്...