ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശക പാഠ, അക്ഷര ശ്ലോകമൽസരങ്ങൾക്ക് തുടക്കമായി. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ഭദ്രദീപം തെളിയിച്ചു ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ടി രാധിക, പബ്ലിക്കേഷൻ അസി മാനേജർ കെ ജി സുരേഷ് കുമാർ, പി.ആർ.ഒ വിമൽ ജി നാഥ്, ഡോ.വി.അച്യുതൻ കുട്ടി ,ദേവസ്വം ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായി.
എൽ പി വിഭാഗം വിദ്യാർത്ഥികളുടെ ദശക പാഠമൽസരമായിരുന്നു ആദ്യം നടന്നത്. തുടർന്ന് യുപി, എച്ച് എസ് വിഭാഗം ദശക പാഠ മത്സരങ്ങൾ നടന്നു. എച്ച് എസ്.വിഭാഗത്തിൻ്റെ അക്ഷരശ്ശോക മൽസരവും അരങ്ങേറി. നാളെ രാവിലെ 9 മുതൽ എച്ച് എസ്, എസ് കോളേജ് സംയുക്ത വിഭാഗത്തിൻ്റെ ദശക പാഠ, അക്ഷരശ്ലോക മൽസരങ്ങൾ നടക്കും. മുതിർന്നവർക്കുള്ള അക്ഷരശ്ശോക മൽസരവും ഉണ്ടാകും. ഡിസംബർ 13നാണ് ഇത്തവണ നാരായണീയ ദിനം.