BEYOND THE GATEWAY

ഗുരുവായൂരിലെ സ്ഥലമെടുപ്പ്; വ്യാപാര സമൂഹത്തിൻ്റെ  ആശങ്കകൾ പരിഹരിക്കണം. കെ എച്ച് ആർ എ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും നൂറു മീറ്റർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാര സമൂഹത്തിന് ഉണ്ടായിട്ടുള്ള ആശങ്കകൾ കൃത്യമായി പരിഹരിക്കാൻ ഗുരുവായൂർ ദേവസ്വം തയ്യാറാകണമെന്ന്  കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ എച്ച് ആർ എ) വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.

വ്യക്തമായ ആസൂത്രണമില്ലാതെ, മാസ്റ്റർ പ്ലാനിൻ്റെ അഭാവത്തിൽ മാറി മാറി വരുന്ന കമ്മറ്റി അംഗങ്ങളുടെ പ്രത്യേക താൽപ്പര്യ പ്രകാരം കച്ചവടക്കാരെ ഒഴിപ്പിച്ച് എടുത്ത നിരവധി സ്ഥലങ്ങൾ  ഇപ്പോഴും ഉപയോഗയോഗ്യമല്ലാതെ  കാട് കയറി കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

പ്രസിഡണ്ട് ഒ കെ ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ  ജില്ലാ സെക്രട്ടറി വി ആർ സുകുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി ബിജുലാൽ, സംസ്ഥാന ഉപദേശക സമിതി അംഗം ജി കെ പ്രകാശ്, സുന്ദരൻ നായർ, രവീന്ദ്രൻ നമ്പ്യാർ, എൻ കെ രാമകൃഷ്ണൻ, കെ പി സുന്ദരൻ, മുഹമ്മദ് തൃപ്രയാർ, വനിതാ വിംഗ് പ്രസിഡണ്ട് പ്രേമ പ്രകാശ്, എന്നിവർ പ്രസംഗിച്ചു.

ഗുരുവായൂർ നഗരസഭ ക്ലീൻസിറ്റി മാനേജർ കെ എസ് ലക്ഷ്മണൻ, ഹെത്ത് ഇൻസ്പെക്ടർ ഹർഷിദ്,  ഫുഡ് സേഫ്റ്റി  ഓഫീസർമാരായ ഡോ അനു ജോസഫ്, ഡോ ദിവ്യ എന്നിവർ ഹോട്ടലുടമകൾക്ക് ബോധവത്കരണ ക്ലാസ്സ് എടുത്തു.

ഏകാദശി – മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി  നവംബർ 12ന് ചൊവ്വാഴ്ച ഡ്രൈ ഡേ ആയികൊണ്ട് ഹോട്ടലുകളിൽ പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാനും, പാചകവാതകത്തിൻ്റെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും, വാടകക്ക് മേൽ  18% ജി എസ് ടി നികുതി അടിച്ചേൽപ്പിക്കുവാനുള്ള തീരുമാനങ്ങൾക്കുമെതിരെ  നവംബർ 12 ന് തൃശൂരിൽ ജി എസ് ടി ഓഫീസിന് മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ്ണ വിജയിപ്പിക്കുവാനും തീരുമാനിച്ചു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...