BEYOND THE GATEWAY

സജീവ് കെ പി & നന്ദൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇന്ന്.

ഗുരുവായൂർ: പുന്നത്തൂർ എഫ് സിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രമുഖ ഫുട്ബോൾ താരങ്ങൾ കളിക്കാനിറങ്ങുന്ന ഫുട്ബോൾ മേഖലയിലെ പ്രശസ്തരായ 12  ടീമുകൾ മാറ്റുരയ്ക്കുന്ന സജീവ് കെ പി മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും, 10,000 രൂപ ക്യാഷ് പ്രൈസിനു വേണ്ടിയും, 

നന്ദൻ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും, 5000 രൂപ ക്യാഷ് പ്രൈസിനു വേണ്ടിയുമുള്ള ഫുട്ബോൾ ടൂർണ്ണമെൻ്റ് 2024 നവംബർ 9 ന് ശനിയാഴ്ച  തൊഴിയൂരിലെ ലാലിഗ ഫുട്ബോൾ ടർഫ് കോർട്ടിൽ വച്ചു നടക്കും.

ഇന്ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ഗുരുവായൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ സി പ്രേമാനന്ദകൃഷ്ണൻ  ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ വി പി ഷാജി മുഖ്യാതിഥിയാകും. ജനപ്രതിനിധികളും, കായിക രംഗത്തെ പ്രശസ്തരും സംബന്ധിക്കും.

വാർഡ് കൗൺസിലർ ജീഷ്മ സുജിത് & ശിവജി ഗുരുവായൂർ എന്നിവർ സമ്മാനദാനം നടത്തുമെന്ന് ഇ എ കൃഷ്ണകുമാർ (കിച്ചു), ബഷീർ പൂക്കോട്, ജെയ്സൺ കാവീട്, മധു തറയിൽ, ഷിബിന എൻ, രഞ്ജിത് പി കെ , സജീവ് ഇ എന്നിവർ ടൂർണ്ണമെൻ്റ് സംഘാടക സമിതിക്കു വേണ്ടി അറിയിച്ചു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...