BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ (നവംമ്പർ 11) മുതൽ ഏകാദശി വിളക്കുകൾ തെളിയും

ഗുരുവായൂർ: പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള ഏകാദശി വിളക്കുകൾ  നവംബർ 11 തിങ്കളാഴ്ച തുടങ്ങും. ഡിസംബർ 11നാണ് ഗുരുവായൂർ ഏകാദശി. അതിനു മുന്നോടിയായി വ്യക്തികൾ, പുരാതന കുടുംബങ്ങൾ, വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുടെ വകയായി ഒരു മാസം മുൻപ് നടത്തുന്നതാണ് ഏകാദശി വിളക്കുകൾ.

പാലക്കാട് പറമ്പോട്ട് അമ്മിണി അമ്മയുടെ വകയാണ് വളരെക്കാലമായി ആദ്യത്തെ വിളക്ക്. രാത്രി ശീവേലിക്കു ശേഷം വിളക്കുമാടത്തിലെ ചുറ്റുവിളക്കുകൾ എല്ലാം തെളിയിച്ച്  മൂന്ന് ആനകളെ എഴുന്നള്ളിച്ച് ഇടയ്ക്ക, നാഗസ്വര അകമ്പടിയോടെ നടത്തുന്ന ചടങ്ങാണിത്. ആഘോഷ ഭാഗമായി വിശേഷാൽ കാഴ്ചശീവേലി, എടക്ക പ്രദക്ഷിണം, മേളം, പഞ്ചവാദ്യം, തായമ്പക എന്നിവയും മേൽപുത്തൂർ ആഡിറ്റോറിയത്തിൽ കലാപരിപാടികളും ഉണ്ടാകും. 

വിളക്ക് ദിവസങ്ങളിൽ ക്ഷേത്രത്തിൽ വാദ്യമേളങ്ങളോടെയുള്ള എഴുന്നള്ളിപ്പും പകൽ നീളുന്ന കലാപരിപാടികളുമായുള്ള ആഘോഷങ്ങൾ 15-ന് തപാൽ വിളക്കോടെ ആരംഭിക്കും. 17-ന് മുൻസിഫ് കോടതി, 18-ന് പോലീസ്, 18-ന് ജി.ജി. കൃഷ്ണയ്യർ, 22-ന് ഗുരുവായൂർ മർച്ചൻ്റ്സ് അസോസിയേഷൻ, 23-ന് കനറാ ബാങ്ക്, 24- ന് സ്റ്റേറ്റ് ബാങ്ക് എന്നിവയുടെ വിളക്കുകൾ ആഘോഷിക്കും. നാണു എഴുത്തച്ഛൻ ആൻഡ് സൺസ് വിളക്ക് 25- നും ക്ഷേത്രം പത്തുകാരുടെ വിളക്ക് 28-നും തന്ത്രി വിളക്ക് 30- നുമാണ്. ഡിസംബർ രണ്ടിന് ദേവസ്വം പെൻഷനേഴ്‌സ് അസോസിയേഷൻ വക വിളക്കാണ്. 

പാരമ്പര്യ കുടുംബങ്ങളുടെ വിളക്കുകൾ ഡിസംബർ അഞ്ചു മുതൽ ഒൻപതുവരെയാണ്. കപ്രാട്ട് കുടുംബത്തിന്റെ പഞ്ചമി വിളക്ക്, മാണിക്കത്ത് കുടുംബത്തിൻ്റെ ഷഷ്ടി വിളക്ക്, നെൻമിനി മനയുടെ സപ്തമി വിളക്ക്, പുഴിക്കിഴെ വാരിയത്ത് കുടുംബത്തിൻ്റെ അഷ്ടമി വിളക്ക്,  ഗുരുവാക്ക്, കൊളാടി കുടുംബത്തിന്റെ നവമിവിളക്ക് എന്നിവയാണ് പാരമ്പര്യ കുടുംബവിളക്കുകൾ.

10-ന് ദശമി വിളക്കാഘോഷം ശ്രീഗുരുവായൂരപ്പൻ സങ്കീർത്ത നട്രസ്റ്റിൻ്റെ വകയാണ്. 11-ന് ഏകാദശി ചുറ്റുവിളക്ക് ഗുരുവായൂർ ദേവസ്വത്തിൻ്റെ വകയും. ക്ഷേത്രത്തിൽ അഷ്ടമി വിളക്കു മുതൽ ശ്രീ ഗുരുവായൂരപ്പൻ സ്വർണക്കോലത്തിലായിരിക്കും എഴുന്നള്ളുക. 

ചൊവ്വാഴ്ച ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമയപൂജയുണ്ടാകും. തുലാമാസ ഏകാദശി വരുന്ന ദിവസമായതിനാലാണ് അന്ന് ഉദയാസ്തമയപൂജ നടത്തുന്നത്. ഏകാദശിയോടനുബന്ധിച്ചുള്ള  15 ദിവസം നീണ്ടുനിൽക്കുന്ന ചെമ്പൈ സംഗീതോത്സവം 26-ന് ആരംഭിക്കും. ഇങ്ങറി അമ്പതാമത് വർഷം നിറവിലാണ് ചെമ്പൈ സംഗീതോത്സവം

➤ ALSO READ

കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ തിരുപ്പട്ട സ്വീകരണവും തിരുന്നാളും 2024 ജനുവരി 1,2,3,4 തിയ്യതികളിൽ

ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ ജനുവരി 1,2,3,4 തിയ്യതികളിൽ നടക്കും ഞായറാഴ്ച  രാവിലെ നടന്ന ദിവ്യബലിക്കു ശേഷം തിരുന്നാൾ ഓഫീസ് ഉദ്ഘാടനം വികാരി റവ ഫാ ഷാജി കൊച്ചു പുരക്കൽ നിർവ്വഹിച്ചു.  തിരുന്നാളിന്റെ...