BEYOND THE GATEWAY

കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ തിരുപ്പട്ട സ്വീകരണവും തിരുന്നാളും 2024 ജനുവരി 1,2,3,4 തിയ്യതികളിൽ

ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ ജനുവരി 1,2,3,4 തിയ്യതികളിൽ നടക്കും ഞായറാഴ്ച  രാവിലെ നടന്ന ദിവ്യബലിക്കു ശേഷം തിരുന്നാൾ ഓഫീസ് ഉദ്ഘാടനം വികാരി റവ ഫാ ഷാജി കൊച്ചു പുരക്കൽ നിർവ്വഹിച്ചു. 

തിരുന്നാളിന്റെ മുന്നോടിയായി ഡിസംബർ 30ന് വിബിന്റോ ചിറയത്ത്, ജെയ്സൺ ച്ചൊവ്വല്ലൂർ, ഷെബിൻ പനക്കൽ എന്നിവരുടെ പൗരോഹിത്യ സ്വീകരണത്തിന് തൃശ്ശൂർ അതിരൂപത മെത്രാൻ മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമികത്ത്വം വഹിക്കും. തുടർന്ന് നടക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് ഇടവകയിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്തത്തിൽ ഗാനമേള, ഫാൻസി വെടിക്കെട്ട്, യു എ ഇ പ്രവാസി കൂട്ടായ്മയുടെ ബഹു നില പന്തൽ എന്നിവ ഉണ്ടാകും. 

തിരുന്നാളിന്റെ ആദ്യ ഫണ്ട് സമർപ്പണം സിബിൽ ജോസ് തരകൻ നിർവ്വഹിച്ചു. പ്രസുദേന്തി ഫണ്ട് ജെയ്സൺ ജോർജ് നിർവ്വഹിച്ചു. എസ് എൽ മീഡിയ ഒരുക്കിയ തിരുന്നാളിന്റെ ലോഗോ പ്രകാശനം വികാരി ഷാജി കൊച്ചു പുരക്കൽ നിർവ്വഹിച്ചു. ചുങ്ങുകൾക്ക് വികാരി റവ. ഫാ ഷാജി കൊച്ചു പുരക്കൽ അസി. വികാരി എഡ്‌വിൻ ഐനിക്കൽ, ജനറൽ കൺവീനർ ബാബു വി കെ, ട്രസ്റ്റിമാരായ ഡേവീസ് സി കെ, പോളി കെ പി, സെബി താണിക്കൽ, വിവിധ കമ്മിറ്റി കൺവീനർമാർ. പി ആർ ഒ ജോബ് സി ആൻഡ്രൂസ് എന്നിവർ നേതൃത്തം നൽകി.

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...