BEYOND THE GATEWAY

കെ.എസ്.ടി എംപ്ലോയീസ് സംഘം ( ബി.എം.എസ് ) ഗുരുവായൂർ ഉപവാസ സത്യാഗ്രഹം സംഘടിപ്പിച്ചു.

ഗുരുവായൂർ : പൊതുഗതാഗതം ഇടത് ഭരണകക്ഷി യൂണിയനുകളുടെ ഒത്താശയോടു കൂടി സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്നുവെന്നാരോപിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘം ബി.എം.എസ് ഗുരുവായൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഉപവാസ സത്യാഗ്രഹം സംഘടിപ്പിച്ചു. ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ്റ്റാൻ്റിൽ വെച്ച് നടന്ന ഉപവാസ സത്യാഗ്രഹം ബി.എം.എസ് ഗുരുവായൂർ മേഖല പ്രസിഡൻ്റ് കെ.എ ജയതിലകൻ ഉദ്ഘാടനം ചെയ്തു.

തൊഴിലാളികൾ രാഷ്ട്രീയക്കാരുടെ കുഴലൂത്തുകാരാവരുതെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.കെ.എസ്.ടി എംപ്ലോയിസ് സംഘം ജില്ലാ ജോ. സെക്രട്ടറി കെ.സത്യപാൽ അദ്ധ്യക്ഷത വഹിച്ചു.ശമ്പളം കൃത്യമായി നൽകുക, കെ.എസ്ആർ.ടി.സിയുടെ റൂട്ടുകൾ സംരെക്ഷിക്കുക, കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോവുക, ജീവനക്കാരുടെ പ്രമോഷൻ നടപ്പിലാക്കുക എന്നീ ആവിശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു. യൂണിറ്റ് പ്രസിഡൻ്റ് പി.കെ അനിൽകുമാർ,കെ.ജി നർമ്മദ്, വി. ലേഖ, പ്രമോദ് കെ.കെ, ഷാജു ടി.വി, പ്രദീപ് രാജൻ എന്നിവർ പ്രസംഗിച്ചു.

➤ ALSO READ

ദൃശ്യ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ ‘ശ്വസനം’ ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി

ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിൻ്റെ ജീവകാരുണ്യ പദ്ധതിയായ ജീവനം പദ്ധതിയിൽ " ശ്വസനം " എന്ന പേരിൽ ആവശ്യമായ രോഗികൾക്ക് ഉപയോഗിക്കുന്നതിനായി സൗജന്യ വാടക നിരക്കിൽ ഓക്സിജൻ കോൺസണ്ട്രേറ്റർ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു....