BEYOND THE GATEWAY

ദൃശ്യ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ ‘ശ്വസനം’ ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി

ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിൻ്റെ ജീവകാരുണ്യ പദ്ധതിയായ ജീവനം പദ്ധതിയിൽ ” ശ്വസനം ” എന്ന പേരിൽ ആവശ്യമായ രോഗികൾക്ക് ഉപയോഗിക്കുന്നതിനായി സൗജന്യ വാടക നിരക്കിൽ ഓക്സിജൻ കോൺസണ്ട്രേറ്റർ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. ഇതിനായി ദൃശ്യ വാങ്ങിയ 2 മെഷീനുകൾ ആവശ്യമായ രോഗികൾക്ക് നൽകി.

ശ്വസനം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നഗരസഭ ഇരുപത്തിമൂന്നാം വാർഡിലെ ഒരു രോഗിയുടെ ബന്ധുവിന് കൈമാറി പ്രസിഡണ്ട് കെ.കെ ഗോവിന്ദ ദാസ് നിർവ്വഹിച്ചു. സെക്രട്ടറി ആർ രവികുമാർ, ട്രഷറർ വി. പി ആനന്ദൻ, ശശി പട്ടത്താക്കിൽ, പി ശ്യാംകുമാർ, എം.ശശികുമാർ എന്നിവർ സന്നിഹിതരായിരുന്നു

➤ ALSO READ

കേരള പത്ര പ്രവർത്തക അസോസിയേഷൻ ( KMJA ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

കോഴിക്കോട്: കേരള പത്ര പ്രവർത്തക അസോസിയേഷൻ്റെ  ( Kerala Media and Journalist Association - KMJA) പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. കോഴിക്കോട്ട് ചേർന്ന സംസ്ഥാന കമ്മറ്റിയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്...