BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വം നവീകരിച്ച മേൽപുത്തൂർ ആഡിറ്റോറിയം സമർപ്പിച്ചു

ഗുരുവായൂർ: നൃത്ത- സംഗീതകലാ അരങ്ങേറ്റങ്ങൾക്ക് പുകൾപെറ്റ ഗുരുവായൂർ ദേവസ്വം മേൽപുത്തൂർ ആഡിറ്റോറിയം നവീകരണം പൂർത്തിയാക്കി ഭക്തർക്കായി സമർപ്പിച്ചു. വൃശ്ചികം ഒന്ന് ശനിയാഴ്ച രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു സമർപ്പണം. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്  ശ്രീഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ നവീകരിച്ച മേൽപുത്തൂർ ആഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 

ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്ര മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥൻ, വി ജി രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഡി എ പ്രമോദ് കളരിക്കൽ, ചീഫ് എൻജിനീയർ രാജൻ, എക്സി എൻജിനീയർ എം കെ അശോക് കുമാർ, അസി മാനേജർ കെ ജി സുരേഷ് കുമാർ, അസി എക്സി എൻജിനീയർ സാബു, എ ഇ നാരായണൻ ഉണ്ണി, ഇലക്ട്രിക്കൽ എക്സി. എൻജിനീയർ ജയരാജ്, എ ഇ വിനോദ്, ഹെൽത്ത് സൂപ്പർവൈസർ എം എൻ രാജീവ് തുടങ്ങിയ ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി

➤ ALSO READ

ഗുരുവായൂർ മെട്രോ ലിങ്ക്സിൻ്റെ 16-ാമത് അഖില കേരള ചിത്ര രചന മത്സരം സിനിമ താരം ശിവജി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പതിനാറാമത് അഖില കേരള ചിത്രരചന മത്സരം നടത്തി 3800ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരം ഗരുവായൂർ എൽ എഫ് കോളേജിൽ വച്ചാണ് സംഘടിപ്പിച്ചത്. ക്ലബ്ബ് പ്രസിഡൻറ്...