“ക്ഷേത്ര നഗരം ശുചിത്വ നഗരം” എന്ന സന്ദേശവുമായി ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിലെ ബഹുനില വാഹന പാർക്കിക്ക് സമുച്ചയത്തിന് സമീപത്തെ ജംഗ്ഷൻ ദേവസ്വം നേതൃത്വത്തിൽ സൗന്ദര്യ വൽക്കരിച്ചു. പൂർത്തിയായ സൗന്ദര്യ വൽക്കരണ പ്രവൃത്തി ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ നാടിനും ഭക്തർക്കായി സമർപ്പിച്ചു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ ദിനേശൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥൻ, മനോജ് ബി നായർ, വി ജി രവീന്ദ്രൻ, ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ജീവനക്കാർ എന്നിവർ സന്നിഹിതരായി. ഗുരുവായൂർ ദേവസ്വം ആരോഗ്യ വിഭാഗം ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിയത്. ശ്രീഗുരുവായൂരപ്പ ഭക്തനായ ഗണേശ്, പ്രശാന്തി യൂണിഫോംസ് എന്നവരാണ് പദ്ധതി സമർപ്പിച്ചത്.