BEYOND THE GATEWAY

ചാവക്കാട് ഉപജില്ല കലോത്സവം 2024; പന്തൽ കാൽനാട്ടൽ കർമ്മം നിർവ്വഹിച്ചു

ഗുരുവായൂർ: ചാവക്കാട് ഉപജില്ല കലോത്സവം പന്തലിന് കാൽനാട്ടി. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പന്തൽ കാൽനാട്ടൽ കർമ്മം ഗുരുവായൂർ നഗരസഭ പൊതുമരാമത്ത്  സ്റ്റാൻ്റിങ്ങ് കമ്മിറ്റി    ചെയർപേഴ്സൺ ബിന്ദു അജിത്കുമാർ നിർവ്വഹിച്ചു. 

സ്റ്റേജ് പന്തൽ കമ്മിറ്റി കൺവീനർ ഫെറിൻ ജെയ്ക്കബ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ  എം കൃഷ്ണദാസ് മുഖ്യാതിഥിയായി.  സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ എ.സായിനാഥൻ, എ എം ഷഫീർ,  ഷൈലജ സുധൻ, കൗൺസിലർമാരായ ബിബിത മോഹനൻ, മധു, ശോഭ ഹരിനാരായണൻ, ജോതി രവീദ്രനാഥ്, അജിത ദിനേശൻ, ജനറൽ കൺവീനർ ടി എം ലത എന്നിവർ സംസാരിച്ചു. ജോയിന്റ് കൺവീനർ കെ ആർ ജയശ്രീ സ്വാഗതവും, ബിന്ദു ഇട്ടൂപ്പ് നന്ദിയും പറഞ്ഞു.

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....