BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ ഹോമിയോ ആശുപത്രി പ്രവർത്തനമാരംഭിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയും ശബരിമല തീർത്ഥാടനവും പ്രമാണിച്ച് ഭക്തർക്കായി ഹോമിയോപ്പതി വകുപ്പ് ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക ആശുപത്രി പ്രവർത്തനം തുടങ്ങി. ശബരിമല, മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തുടനീളം ഭക്തർക്ക് ഇവിടെ നിന്നും വൈദ്യ സേവനം. ദേവസ്വവുമായി സഹകരിച്ചാണ് ഈ പദ്ധതി. ഡിസ്പെൻസറിയുടെ ഉൽഘാടനം ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ നിർവ്വഹിച്ചു.

തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ ലീന റാണി, ദേവസ്വം ഭരണസമിതി അംഗങ്ങളായ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥൻ, വി ജി രവീന്ദ്രൻ, ഡിസ്പെൻസറി മകരവിളക്ക് ദിവസമായ ജനുവരി 14 വരെ  പ്രവർത്തിക്കും. ജില്ലയിലെ മുഴുവൻ ഡോക്ടർമാരും ജീവനക്കാരും ഈ സംവിധാനത്തിൻ്റെ ഭാഗമായി രാവിലെ 9 മുതൽ വൈകിട്ട് 7 വരെ രണ്ട് ഷിഫ്റ്റുകളായി പ്രവർത്തിക്കും എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ലീന റാണി അറിയിച്ചു. 

മെഡിക്കൽ യൂണിറ്റ് പ്രവർത്തതോത്ഘാടനത്തിൻ്റെ ഭാഗമായി വകുപ്പ് നടപ്പിലാക്കി വരുന്ന ജനോപകാര പ്രദമായ വിവിധ പ്രൊജക്ടുകളുടെ പ്രദർശനവും നടന്നു.

➤ ALSO READ

ചാവക്കാട് ഉപജില്ലാ  കലോത്സവ നഗറിൽ ഗ്രീൻ പ്രോട്ടോക്കോൾ ചെക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു

ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കലോത്സവം നടക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ കോമ്പൗണ്ടിൽപ്ലാസ്റ്റിക് വേസ്റ്റ് ഒഴിവാക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്ലാസ്റ്റിക് ബോട്ടിൽസ് അടക്കമുള്ള സിംഗിൾ യൂസ് ഐറ്റംസ് കൊണ്ടുവരുന്നവരുന്നത് ഒഴിവാക്കുന്നതിനായി സ്ഥാപിച്ച ഗ്രീൻ...