BEYOND THE GATEWAY

ചാവക്കാട് ഉപജില്ല കലോത്സവം 2024; ‘വെൽഫെയർ കമ്മിറ്റി ഓഫീസ് ‘ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ചാവക്കാട് ഉപജില്ല കലോത്സവത്തിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ വൈദ്യസഹായങ്ങൾക്കായി വെൽഫെയർ കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

വിദ്യാത്ഥികൾക്ക് ആവശ്യമായ വൈദ്യ സഹായങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ചാവക്കാട് താലൂക്ക് ആശുപത്രിയാണ്. ആരോഗ്യ വിഭാഗത്തിൽ നിന്നുള്ള ഹെഡ് നഴ്സിൻ്റ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമും അഞ്ച് ആംബുലൻസുകളും ഫയർ ആൻ്റ് റെസ്ക്യു വിഭാഗവും സജീവമായി രംഗത്തുണ്ട്.

ഗുരുവായൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം സുബിത സുധീർ, ക്ഷേമകാര്യ ചെയർ പേഴ്സൺ ഷൈലജ സുധീർ, സിന്ധു ഉണ്ണി ജനറൽ കൺവീനർ ടി എം ലത, സ്കൂൾ ഹെഡ്മിസ്ട്രസ് ജൂലിയറ്റ് കെ അപ്പുക്കുട്ടൻ, കെ സി സുനിൽ തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ കമ്മിറ്റി കൺവീനർ എ കെ സലാഹുദ്ദീൻ  സ്വാഗതവും സിറാജുദ്ദീൻ മാസ്റ്റർ നന്ദിയും പറഞ്ഞു

➤ ALSO READ

ഗുരുവായൂർ മെട്രോ ലിങ്ക്സിൻ്റെ 16-ാമത് അഖില കേരള ചിത്ര രചന മത്സരം സിനിമ താരം ശിവജി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പതിനാറാമത് അഖില കേരള ചിത്രരചന മത്സരം നടത്തി 3800ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരം ഗരുവായൂർ എൽ എഫ് കോളേജിൽ വച്ചാണ് സംഘടിപ്പിച്ചത്. ക്ലബ്ബ് പ്രസിഡൻറ്...