BEYOND THE GATEWAY

ചാവക്കാട് ഉപജില്ല കലോത്സവത്തിന് കൊടിയേറി 

ഗുരുവായൂർ  : കൗമാര കലയുടെ നാലു നാൾ നീണ്ടുനിൽക്കുന്ന കലാമാമാങ്കമായ ചാവക്കാട് ഉപജില്ല കലോത്സവത്തിന് തുടക്കം കുറിച്ചു.  നവംബർ 18 തിങ്കളാഴ്ച 9 30 ന്  ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജയശ്രീ പി എ പതാക ഉയർത്തി. ചടങ്ങിന് ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ അധ്യക്ഷത വഹിച്ചു.

ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം ഷെഫീർ, കൗൺസിലർ സുനിൽ, ജനറൽ കൺവീനർ ടി എം ലത, ജോയിൻ്റ് കൺവീനർ ജൂലിയറ്റ് കെ അപ്പുക്കുട്ടൻ റിസപ്ഷൻ കൺവീനർ ഡെന്നി വി എം, ചാവക്കാട് ഉപജില്ലാ അധ്യാപക കൂട്ടായ്മ കൺവീനർ ശ്രീകുമാർ കെ കെ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സൈമൺ എം കെ, കൺവീനർമാരായ നജീബ് ഇ എം മുബാറക്ക്, സനീഷ്, ഷാജി, മനോജ് വൈസ് ചെയർമാൻമാരായ റയ്മണ്ട്, ശ്രീനിവാസൻ ജോസ് മാഷ്, എന്നിവർ നേതൃത്വം നൽകി. റിസപ്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ ജിജോ മാസ്റ്റർ നന്ദി പറഞ്ഞു.

നവംമ്പർ 18, 19, 20, 21 തീയ്യതികളിൽ 7 പ്രധാന വേദികൾ ഉൾപ്പെടെ 20 വേദികളിലായി നാലു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ എൽ പി വിഭാഗം 23 ഇനം, യുപി വിഭാഗം 47 ഇനം, ഹൈസ്കൂൾ വിഭാഗം 87 ഇനം, ഹയർസെക്കൻഡറി വിഭാഗം 88 ഇനം, സംസ്കൃതോത്സവം 37 ഇനം, അറബി സാഹിത്യോത്സവം 41 ഇനം, എന്നിങ്ങനെ ആകെ 313 ഇനങ്ങളിലായി 6470 വിദ്യാർത്ഥികൾ പങ്കെടുക്കും.

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....