BEYOND THE GATEWAY

ചാവക്കാട് ഉപജില്ലാ  കലോത്സവ നഗറിൽ ഗ്രീൻ പ്രോട്ടോക്കോൾ ചെക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു

ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കലോത്സവം നടക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ കോമ്പൗണ്ടിൽ
പ്ലാസ്റ്റിക് വേസ്റ്റ് ഒഴിവാക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്ലാസ്റ്റിക് ബോട്ടിൽസ് അടക്കമുള്ള സിംഗിൾ യൂസ് ഐറ്റംസ് കൊണ്ടുവരുന്നവരുന്നത് ഒഴിവാക്കുന്നതിനായി സ്ഥാപിച്ച ഗ്രീൻ പ്രോട്ടോക്കോൾ ചെക് പോസ്റ്റ് നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് ഉത്ഘാടനം ചെയ്തു.കലോത്സവ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി ചെയർമാൻ സി.എസ്.സൂരജ് അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ മാരായ എ എം ഷെഫീർ, ഷൈലജ സുധൻ കൗൺസിലർ കെ.പി.ഉദയൻ ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർ എസ് ഹർഷിദ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്.നിയാസ് കൗൺസിലർമാർ കലോത്സവം സംഘാടക സമിതി ഗ്രീൻ പ്രോട്ടോകോൾ കൺവീനർ സുനീഷ് മാസ്റ്റർ വിദ്യാർത്ഥികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ സന്നിഹിതരായിരുന്നു.

➤ ALSO READ

കേളപ്പജി പുരസ്‌കാരം പി വി ചന്ദ്രന് സമ്മാനിച്ചു

ഗുരുവായൂര്‍:  ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സമിതിയുടെ കേളപ്പജി പുരസ്‌കാരം മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി വി ചന്ദ്രന് സമ്മാനിച്ചു. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയാണ് പുരസ്‌കാരം നല്‍കിയത്. കേരളം കണ്ട മികച്ച...