ഗുരുവായൂരിൽ അനധികൃത കെട്ടിടങ്ങൾക്ക് പണം വാങ്ങി ലൈസൻസ് നൽകുന്നു, CPM- UDF കക്ഷികൾ ഒരുമിച്ച് കട മുറികളിൽ അഴിമതി നടത്തുന്നു,അമൃത് പ്രസാദ് പദ്ധതികൾ അട്ടിമറിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് അഴിമതിയിൽ മുങ്ങിയ വികസന വിരോധികളായ CPIMൻ്റെ ഗുരുവായൂർ നഗരസഭ ഭരണസമിതിക്കെതിര ബിജെപി ഗുരുവായൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു. ബിജെപി ഗുരുവായൂർ ഏരിയ പ്രസിഡൻ്റ് മനീഷ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ബിജെപി തൃശ്ശൂർ ജില്ല ട്രഷറർ കെ.ആർ അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് ആമുഖ പ്രഭാഷണം നടത്തി. കൾച്ചറൽ സെൽ സംസ്ഥാന കൺവീനർ രാജൻ തറയിൽ ആശംസ നേർന്നു. ബി.ജെ.പി ഗുരുവായൂർ ഏരിയ ജനറൽ സെക്രട്ടറി പ്രദീപ് പണിക്കശ്ശേരി സ്വാഗതം പറഞ്ഞു. ബിജെപി ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി വാസുദേവൻ മാസ്റ്റർ,സുബാഷ്, കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ് സെക്രട്ടറി ദീപാ ബാബു, ദിലീപ്
തിരുവെങ്കിടം,എം.ആർ വിശ്വൻ, ദീപക് പ്രകാശ്, സന്തോഷ് കോളാരി,പ്രസന്നൻ വലിയ പറമ്പിൽ,ജിഷാദ് ശിവൻ, ശ്രീജിത്ത് ശ്രീധർ, ജിതിൻ കാവീട് ,മനോജ് പൊന്നു പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
