BEYOND THE GATEWAY

ഗുരുവായൂർ ഏകാദശി; കനറ ബാങ്ക് വിളക്ക് ശനിയാഴ്ച.

ഗുരുവായൂര്‍:  ഗുരുവായൂർ ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായി ശനിയാഴ്ച്ച കനറാ ബാങ്കിന്റെ വിളക്കാഘോഷം നടക്കും. സമ്പൂര്‍ണ്ണ നെയ് വിളക്കായാണ് ആഘോഷങ്ങളെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍ മേളത്തോടെ കാഴ്ച്ചശീവേലി. ഉച്ചതിരിഞ്ഞുള്ള കാഴ്ച്ചശീവേലിക്ക് ചോറ്റാനിക്കര സുഭാഷ് മാരാര്‍ നയിക്കുന്ന പഞ്ചവാദ്യം അകമ്പടിയാകും.

വിളക്കെഴുന്നള്ളിപ്പിന് കൊമ്പന്‍ ഇന്ദ്രസെന്‍ കോലമേറ്റും. വൈകീട്ട് 5.30 ന് ഗുരുവായൂര്‍ മുരളിയുടെ നാഗസ്വരം. 6.30 ന് കല്ലൂര ഉണ്ണികൃഷ്ണൻ, മണ്ണാര്‍ക്കാട് ഹരിദാസ് എന്നിവരുടെ തായമ്പക. കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ച് ബാങ്ക് മണ്ഡപത്തിൽ തിരുവനന്തപുരം സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ കെ.എസ്. പ്രദീപ് ദീപം തെളിയിക്കും. തുടർന്ന് കലാമണ്ഡലം രാജന്റെ കേളി. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ മാനേജര്‍ പി വിനോദ് കുമാര്‍ ദീപം തെളിക്കും.

വൈകീട്ട് 6.30 ന് വയലിൻ കച്ചേരി, 8.30 ന് ഭക്തിഗാനമേള. കമ്മറ്റി ഭാരവാഹികളായ പി. വിനോദ് കുമാര്‍, കെ.എസ്. ശ്രീദേവി, ജി. രാജേഷ്, സി.എ. ഷാജന്‍, അരുണ്‍ അശോക്, എം.എസ്. ഭാസ്‌ക്കരന്‍ എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....