ഗുരുവായൂർ: ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നാല് ദിവസമായി നടന്നു വന്നിരുന്ന ചാവക്കാട് ഉപജില്ലാ കലോത്സവം സമാപനത്തിനു ശേഷം സ്ക്കൂളും പരിസരവും ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ വൃത്തിയാക്കി.
ഗുരുവായൂര്‍ നഗരസഭ ഹരിത കര്‍മ്മ സേനാംഗങ്ങളും നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരും ചേര്‍ന്ന് പ്ലാസ്റ്റിക്, പേപ്പര്‍, ബോട്ടില്‍ തുടങ്ങിയ വിവിധയിനം മാലിന്യങ്ങള്‍ തരം തിരിച്ച് ശേഖരിച്ച് പൂര്‍ണ്ണമായും വൃത്തിയാക്കിയിട്ടുളളത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലീന്‍ സിറ്റി മാനേജര്‍ കെ എസ് ലക്ഷ്മണന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ സി രശ്മി, എം ബി സുജിത്, കെ എസ് പ്രദീപ്, ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡന്‍റ് പി എസ് റീന, സെക്രട്ടറി കെ ബി ലത എന്നിവര്‍ നേതൃത്വം നല്‍കി.
മുപ്പത് പേരടങ്ങുന്ന ശുചീകരണ സംഘമാണ് രണ്ട് മണിക്കുറിനുളളില്‍ ശ്രീകൃഷ്ണ സ്ക്കൂളും പരിസരവും വൃത്തിയാക്കിയതെന്ന് ഗുരുവായൂര്‍ നഗരസഭ ചെയര്മാന് എം കൃഷ്ണദാസ് പറഞ്ഞു.