BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്ര മാതൃകയിൽ ചെമ്പൈ  സംഗീത മണ്ഡപം  ഒരുങ്ങുന്നു.

ഗുരുവായൂർ: അമ്പതാം ചെമ്പൈ സംഗീതോത്സവത്തിന് നവംബർ 26 ചൊവ്വാഴ്ച വൈകിട്ട് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ തിരശീല ഉയരും. ഇത്തവണ ക്ഷേത്ര ശില്‌പ മാതൃകയിലാണ് ചെമ്പൈ സംഗീത മണ്ഡപം. ഇതിനായി സംഗീത മണ്ഡപ നിർമ്മാണം പുരോഗമിക്കുകയാണ്. 

ഗുരുവായൂർ ക്ഷേത്ര ചുറ്റമ്പല വാതിലിനു മുകൾ ഭാഗം സമാന രീതിയിൽ ഗജലക്ഷ്മിയുടെ ശില്പവും താഴെ ഗുരുവായൂർ കേശവന്റെ  ആന കൊമ്പും എന്ന മാതൃകയിലാണ് സംഗീത മണ്ഡപം തയ്യാർ ചെയ്തിരിക്കുന്നത്. അതിന്റെ ഇരുവശങ്ങളിലുമായി ദ്വാരപാലകരുടെ ശില്പങ്ങളാണ്. കൂടാതെ വ്യാളി രൂപശില്പവും. ഇരു ഭാഗത്തും നാല് തൂണുകൾ ശില്പമാതൃകയിൽ ഒരുക്കിയിട്ടുണ്ട്. ദ്വാരാപാലകർക്കു മുൻ വശത്തായി മൃഗവ്യാളി ശില്പം കൊത്തിയ കരിങ്കൽ സോപാനമാണ്. 

സംഗീതോത്സവത്തിൻ്റെ അമ്പത് വർഷം പ്രമാണിച്ച് അമ്പത് മൺചിരാതുകൾ സ്ഥാപിക്കുന്നുണ്ട്.

കഴിഞ്ഞ പത്ത് ദിവസമായി ഗുരുവായൂർ ദേവസ്വം ചുമർ ചിത്രപഠനകേന്ദ്രം പ്രിൻസിപ്പാൾ എം നളിൻബാബുവിന്റെ നേതൃത്വത്തിൽ ചുമർ ചിത്ര പഠന കേന്ദ്രത്തിലെ നാലാം വർഷ വിദ്യാർത്ഥികളായ അഭിജിത്ത് ടി എസ്, വിഷ്ണു കെ എസ്, അഖില ബാബു, കവിത പി എസ്, അപർണ്ണ ശിവാനന്ദ്, സ്നേഹ എം, അഞ്ചാം വർഷ വിദ്യാർത്ഥിനി ശ്രീജ എ ജെ, ഒന്നാം വർഷ വിദ്യാർത്ഥികളായ നവനീത് ദേവ്, അനിരുദ്ധ്, അഭിൻ, ഗോവർദ്ധൻ, പൂജ, അജ്ഞലി, ദുർഗ്ഗ, ദേവി നന്ദന എന്നീ വിദ്യാർത്ഥികൾ ആണ് സംഗീത മണ്ഡപം തയ്യാറാക്കുന്നത്. പതിമൂന്ന് വർഷമായി ചെമ്പൈ സംഗീതമണ്ഡപത്തിന്റെ മരപണികൾ ചെയ്യുന്നത് ചമ്മണ്ണൂർ സ്വദേശിയായ ശിഖാമണി ( സുകു ) ആണ്. ഹൃത്വിക്ക്, ലിജിൻ, അഭിനവ്, കണ്ണൻ എന്നിവരും മണ്ഡപത്തിൽ ശില്പങ്ങൾ തയ്യാറാക്കുന്നതിൽ സഹായികളായുണ്ട്.

തെർമോ കോൾ, ഫോറസ് ഷീറ്റ്, പ്ലൈവുഡ്, തുണി പട്ടിക എന്നിവ ഉപയോഗിച്ചാണ് മണ്ഡപം നിർമ്മിച്ചിരിക്കുന്നത്.  ഇതോടൊപ്പം  സംഗീതോത്സവം നടക്കുന്ന മേൽപുത്തൂർ ഓഡിറ്റോറിയത്തിന്റെ വലതു ഭാഗത്തായി ഭഗവാൻ ശ്രീകൃഷ്ണൻ ഓടക്കുഴൽ വായിക്കുന്ന  ശില്പവും മുൻ വശത്തായി അഞ്ചു തട്ടുകൾ ഉള്ള ദീപസ്തംഭവും ഉണ്ട്. ആസ്വാദകർക്ക് ഫോട്ടോ എടുക്കുന്നതിനായി സെൽഫി കോർണറും നിർമ്മിച്ചിട്ടുണ്ട്. നവംബർ 25 രാത്രി മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ സംഗീത മണ്ഡപം സ്ഥാപിക്കും

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....